തൃശൂരില്‍ പരോളില്‍ ഇറങ്ങിയ പോക്‌സോ കേസ് പ്രതി വെട്ടേറ്റ് മരിച്ചു

പരോളില് ഇറങ്ങിയ പോക്സോ കേസ് പ്രതി വെട്ടേറ്റ് മരിച്ചു.
 | 
തൃശൂരില്‍ പരോളില്‍ ഇറങ്ങിയ പോക്‌സോ കേസ് പ്രതി വെട്ടേറ്റ് മരിച്ചു

തൃശൂര്‍: പരോളില്‍ ഇറങ്ങിയ പോക്‌സോ കേസ് പ്രതി വെട്ടേറ്റ് മരിച്ചു. എളനാട്, തിരുമണി സ്വദേശി സതീഷ് (കുട്ടന്‍-38) ആണ് കൊല്ലപ്പെട്ടത്. ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഇയാള്‍ രണ്ടു മാസത്തെ പരോളില്‍ എത്തിയതാണ്.

ആളൊഴിഞ്ഞ പറമ്പിലാണ് ഇന്ന് രാവിലെ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രിയായിരിക്കാം കൊല നടന്നിരിക്കുക എന്നാണ് പോലീസ് അറിയിച്ചത്. പഴയന്നൂര്‍ പൊലീസ് സ്റ്റേഷനിലെ ക്രിമിനല്‍ പട്ടികയില്‍ ഉണ്ടായിരുന്നയാളാണ്.

സംഭവത്തില്‍ പഴയന്നൂര് പോലീസ് അന്വേഷണം ആരംഭിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചിരുന്നു. ഇതനുസരിച്ചാണ് സതീഷിനും പരോള്‍ ലഭിച്ചത്.