ജുവലറിയിലെ ആത്മഹത്യ; ബോബി ചെമ്മണ്ണൂരിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു

ബോബി ചെമ്മണ്ണൂർ ജുവലറിയിൽ ഉപഭോക്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉടമ ബോബി ചെമ്മണ്ണൂരിനെതിരേ കേസെടുത്തു. ആത്മഹത്യാ പ്രേരണയ്ക്കാണ് ബോബിയെ ഒന്നാം പ്രതിയാക്കി തിരൂർ പോലീസ് കേസെടുത്തത്. ജുവലറി മാനേജർ ജമേഷ് എന്നിവരുൾപ്പടെ ആറു പേർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. മരിച്ച ഇസ്മയിലിന്റെ മകളുടെ ഭർതൃ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയവരാണ് കേസിൽ പ്രതികളായിരിക്കുന്നത്. ഇവരെത്തിയ വാഹനത്തിന്റെ ഡ്രൈവറേയും കേസിൽ പ്രതിചേർക്കും.
 | 

ജുവലറിയിലെ ആത്മഹത്യ; ബോബി ചെമ്മണ്ണൂരിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു
ഇസ്മയിലിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ അഞ്ച് പേർക്കെതിരെയും കേസ്

മലപ്പൂറം: ബോബി ചെമ്മണ്ണൂർ ജുവലറിയിൽ ഉപഭോക്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉടമ ബോബി ചെമ്മണ്ണൂരിനെതിരേ കേസെടുത്തു. ആത്മഹത്യാ പ്രേരണയ്ക്കാണ് ബോബിയെ ഒന്നാം പ്രതിയാക്കി തിരൂർ പോലീസ് കേസെടുത്തത്. ജുവലറി മാനേജർ ജമേഷ് എന്നിവരുൾപ്പടെ ആറു പേർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. മരിച്ച ഇസ്മയിലിന്റെ മകളുടെ ഭർതൃ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയവരാണ് കേസിൽ പ്രതികളായിരിക്കുന്നത്. ഇവരെത്തിയ വാഹനത്തിന്റെ ഡ്രൈവറേയും കേസിൽ പ്രതിചേർക്കും.

സംഭവത്തിൽ ജുവലറി അധികൃതർക്കെതിരേ ആത്മഹത്യാ പ്രേരണ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ പരാതി നൽകിയിരുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദൻ, ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, മനുഷ്യാവകാശ സംരക്ഷണ സമിതി, തിരൂർ സബ് ഇൻസ്‌പെക്ടർ വിശ്വനാഥൻ കാരയിൽ തുടങ്ങിയവർക്കാണ് മരിച്ച ഇസ്മയിലിന്റെ കുടുംബം പരാതി നൽകിയത്.

ആത്മഹത്യ ചെയ്യുന്നതിന് തലേദിവസമാണ് ചെമ്മണ്ണൂർ ജുവലറിയിലെ ജീവനക്കാർ മകളുടെ ഭർതൃവീട്ടിലെത്തി പണം തിരിച്ചടയ്ക്കാത്തതിന് ഭീഷണിപ്പെടുത്തിയത്. ബോബി ചെമ്മണ്ണൂരിന്റെ ലോഗോ വച്ച വാഹനത്തിലെത്തിയ ഇവർ നാട്ടുകാർ കേൾക്കെയാണ് ഭീഷണി മുഴക്കിയത്. ആറു പേരടങ്ങുന്ന സംഘത്തിൽ രണ്ട് പേർ സ്ത്രീകളായിരുന്നു.

ഈ സംഭവം മകളുടെ വീട്ടുകാർക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കിയതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ മനംനൊന്താണ് തന്റെ ഭർത്താവ് ജീവനൊടുക്കിയതെന്ന് ഇസ്മയലിന്റെ ഭാര്യ പറയുന്നു. ഇസ്മയിൽ ആത്മഹത്യ ചെയ്ത ദിവസം ജൂവലറി മാനേജർ നൽകിയ പരാതിയിൽ ജൂവലറിക്ക് നാശനഷ്ടം ഉണ്ടാക്കിയെന്നു കാണിച്ച് ഇസ്മയിലിനെതിരേ പോലീസ് കേസെടുത്തിരുന്നു.

ബോബി ചെമ്മണ്ണൂരിനെതിരേ മരിച്ച ഇസ്മയിലിന്റെ കുടുംബാംഗങ്ങള്‍ നല്‍കിയ പരാതി

ജുവലറിയിലെ ആത്മഹത്യ; ബോബി ചെമ്മണ്ണൂരിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു ജുവലറിയിലെ ആത്മഹത്യ; ബോബി ചെമ്മണ്ണൂരിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു