മതസ്പര്‍ദ്ധ വളര്‍ത്തുന്ന സോഷ്യല്‍ മീഡിയ സന്ദേശങ്ങളില്‍ നടപടിയെടുക്കുമെന്ന് പോലീസ്

 | 
Kerala Police

സോഷ്യല്‍ മീഡിയയില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് കേരള പോലീസ്. ഔദ്യോഗിക ഫെയിസ്ബുക്ക് പേജിലാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മതസ്പര്‍ദ്ധ വളര്‍ത്തുന്നതും സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കുന്നതുമായ സന്ദേശങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

ഇത്തരം സന്ദേശങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും ഇത്തരം ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്ക് എതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.

പോസ്റ്റ് വായിക്കാം

മതസ്പര്‍ദ്ധ വളര്‍ത്തുന്നതും സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കുന്നതുമായ തരത്തിലുള്ള സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദേശങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും ഇത്തരം ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുന്നതാണ്...