''ക്രിസംഘി, നമുക്കൊരു പേര് കിട്ടിയിട്ടുണ്ട്''; വൈറലായി ഫാ.ജയിംസ് പനവേലിന്റെ പ്രസംഗം, വീഡിയോ

 | 
Panavelil
ഈശോ വിവാദത്തില്‍ ഉയര്‍ന്ന വിവാദങ്ങള്‍ക്കെതിരെ സംസാരിക്കുന്ന വൈദികന്റെ പ്രസംഗം വൈറല്‍.

ഈശോ വിവാദത്തില്‍ ഉയര്‍ന്ന വിവാദങ്ങള്‍ക്കെതിരെ സംസാരിക്കുന്ന വൈദികന്റെ പ്രസംഗം വൈറല്‍. ആലുവ-അങ്കമാലി അതിരൂപതയുടെ മുഖപത്രം സത്യദീപത്തിന്റെ ഇംഗ്ലീഷ് എഡിഷന്‍ അസോസിയേറ്റ് എഡിറ്റര്‍ ഫാ.ജെയിംസ് പനവേലിലിന്റെ പ്രസംഗമാണ് വൈറലായത്. നാദിര്‍ഷയുടെ ഇറങ്ങാനിരിക്കുന്ന സിനിമക്ക് ഈശോ എന്ന പേരു വീണതും വാളും വടിയുമായി കത്തിക്കാന്‍ ഇറങ്ങിത്തിരിച്ച ഒരു ക്രൈസ്തവ സമൂഹം ഇവിടെയുണ്ട്. ഇതിനു മുമ്പും പല സിനിമകള്‍ക്ക് പേര് വന്നിട്ടുണ്ട്, ഈ.മ.യൗ, ആമേന്‍, ഹല്ലേലൂയ്യ എന്തെല്ലാം സിനിമകള്‍ ഉണ്ടായിട്ടുണ്ട്. 

അന്നൊക്കെ സംയമനം പാലിച്ച ക്രിസ്ത്യാനി ഇന്ന് വാളെടുത്തിറങ്ങിയിരിക്കുകയാണ്. ഈശോ എന്ന പേരില്‍ ഒരു സിനിമ ഇറക്കിയാല്‍ പഴുത്ത് പൊട്ടാറായി നില്‍ക്കുന്ന വ്രണമാണോ നിങ്ങളുടെ മതവികാരമെന്നും അദ്ദേഹം ചോദിക്കുന്നു. സോഷ്യല്‍ മീഡിയയില്‍  നമുക്ക് ക്രിസംഘി എന്ന പേര് വീണു. അത് നമ്മുടെ സ്വഭാവം കൊണ്ട് നമുക്ക് കിട്ടിയ പേരാണ്. പണ്ടൊന്നും നമ്മള്‍ ഇങ്ങനെയായിരുന്നില്ല. മറ്റുള്ളവരേക്കാള്‍ തീവ്രമായ വര്‍ഗ്ഗീയത എങ്ങനെയാണ് നമ്മിലേക്ക് വന്നതെന്നും ഫാ.പനവേലില്‍ ചോദിക്കുന്നു. 

വീഡിയോ കാണാം