പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയുടെ പിതാവ് അന്തരിച്ചു
Mon, 15 Nov 2021
| 
പൃഥ്വിരാജിന്റെ ഭാര്യയും മാധ്യമപ്രവര്‍ത്തകയും നിര്‍മാതാവുമായ സുപ്രിയ മേനോന്റെ പിതാവ് മനമ്പറക്കാട്ട് വിജയകുമാര്‍ മേനോന്‍ അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. 71 വയസായിരുന്നു. ഹൃദ്രോഗ ചികിത്സയുടെ ഭാഗമായി ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായിരുന്നു. ഏറെക്കാലമായി ക്യാന്‍സര്‍ ചികിത്സയിലായിരുന്നു. പാലക്കാട് സ്വദേശിയാണ്. സുപ്രിയ മേനോന്‍ ഏക മകളാണ്.