നിർമാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു

 | 
noushad

സിനിമ നിർമ്മാതാവും പാചക വിദഗ്ധനുമായ നൗഷാദ് (55) അന്തരിച്ചു. ആന്തരിക അവയവങ്ങൾക്ക് അണുബാധയേറ്റതിനെ തുടർന്ന് തിരുവല്ലയിലെ ബിലീവേഴ്സ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച രാവിലെ 8.30ന് ആയിരുന്നു അന്ത്യം. കബറടക്കം ഇന്നു നടക്കും. രണ്ടാഴ്ച മുൻപ് ഹൃദയാഘാതത്തെ തുടർന്ന് നൗഷാദിന്റെ ഭാര്യ ഷീബ മരിച്ചിരുന്നു.

പാചകരംഗത്താണ് നൗഷാദ് ശ്രദ്ധനേടുന്നത്. ഒട്ടനവധി ടെലിവിഷൻ പാചക പരിപാടികളില്‍ അവതാരകനായിരുന്നു. ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കിയ നൗഷാദ് 'നൗഷാദ് ദ ബിഗ് ഷെഫ്' എന്ന റസ്റ്റോറന്റ് ശൃംഘലയുടെ ഉടമയും കൂടിയാണ്.

മമ്മൂട്ടിയെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത കാഴ്ചയുടെ സഹനിര്‍മാതാവായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചു.  പിന്നീട് ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചു.