പിണറായിയുടെ വീട്ടിലെ വേലക്കാരനാകുന്നതില്‍ അഭിമാനം; അനില്‍ അക്കരക്കെതിരെ എ.വി.ഗോപിനാഥ്

 | 
a v gopinath

Xകോണ്‍ഗ്രസ്സ് നേതാവ് അനില്‍ അക്കരക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ.വി ഗോപിനാഥ്. കോണ്‍ഗ്രസ് വിട്ടാല്‍ ഗോപിനാഥ്, പിണറായിയുടെ വീട്ടില്‍ എച്ചില്‍ നക്കേണ്ടിവരുമെന്നായിരുന്നു അനില്‍ അക്കര പറഞ്ഞിരുന്നത്. ഇതിനെതിരെയാണ് ഗോപിനാഥ് ആഞ്ഞടിച്ചത്.

പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അതുല്യനായ, ചോദ്യം ചെയ്യപ്പെടാനാകാത്ത നേതാവുമാണ്. അദ്ദേഹത്തിന്റെ വീട്ടിലെ എച്ചില്‍ നക്കും എന്ന് പറഞ്ഞാല്‍ അതില്‍ അഭിമാനിക്കുന്നവനാണ് താനെന്ന് ഗോപിനാഥ് പറഞ്ഞു.

ഒരു കാരണവശാലും അനില്‍ അക്കരയുടെ വീട്ടിലെ എച്ചില്‍ നക്കാന്‍ തന്നെ കിട്ടില്ലെന്നും അതിന് തന്റെ പട്ടിയെ വിടുമെന്നും ഗോപിനാഥ് പറഞ്ഞു. അനില്‍ അക്കര ഒരുപാട് തന്റെ കാല് നക്കിയ ആളാണെന്നും ഗോപിനാഥ് കൂട്ടിച്ചേര്‍ത്തു. ഡിസിസി പട്ടിക പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗോപിനാഥ്.