കോണ്‍ഗ്രസ് പുറത്താക്കിയ പി.എസ്.പ്രശാന്ത് സിപിഎമ്മില്‍ ചേര്‍ന്നു

ഡിസിസി അധ്യക്ഷന്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണങ്ങളില്‍ കോണ്‍ഗ്രസ് പുറത്താക്കിയതിന് പിന്നാലെയാണ് പ്രശാന്ത് സിപിഎമ്മില്‍ ചേര്‍ന്നത്.
 | 
Prasanth
നിയമസഭാ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പി.എസ്.പ്രശാന്ത് സിപിഎമ്മില്‍

 
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പി.എസ്.പ്രശാന്ത് സിപിഎമ്മില്‍. ഡിസിസി അധ്യക്ഷന്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണങ്ങളില്‍ കോണ്‍ഗ്രസ് പുറത്താക്കിയതിന് പിന്നാലെയാണ് പ്രശാന്ത് സിപിഎമ്മില്‍ ചേര്‍ന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ സാന്നിധ്യത്തിലാണ് പ്രശാന്ത് സിപിഎമ്മില്‍ ചേരുന്ന വിവരം പ്രഖ്യാപിച്ചത്. എകെജി സെന്ററില്‍ വെച്ചായിരുന്നു പ്രഖ്യാപനം. 

സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ ഇടപെടുന്ന, മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടി എന്ന നിലയിലാണ് സിപിഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ആത്മാര്‍ഥതയോടുകൂടി നിറവേറ്റുമെന്നും പ്രശാന്ത് പറഞ്ഞു. തിരുവനന്തപുരത്ത് പാലോട് രവിയെ ഡിസിസി പ്രസിഡന്റായി തെരഞ്ഞെടുത്തതിലാണ് പ്രശാന്ത് കലാപമുയര്‍ത്തിയത്. 

ഈ വിഷയത്തില്‍ കെ.സി.വേണുഗോപാലിനെതിരെ പ്രശാന്ത് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. വേണുഗോപാല്‍ ബിജെപി ഏജന്റാണെന്നും കോണ്‍ഗ്രസിനെ തകര്‍ക്കുകയാണെന്നുമായിരുന്നു ആരോപണം. ഇതിന് പിന്നാലെയാണ് പ്രശാന്തിനെ കോണ്‍ഗ്രസ് പുറത്താക്കുകയായിരുന്നു. തെറ്റു തിരുത്താന്‍ തയാറാകാതെ വീണ്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നുമാണ് പ്രശാന്തിനെ പുറത്താക്കിക്കൊണ്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ വ്യക്തമാക്കിയത്.