പി.സതീദേവി വനിത കമ്മിഷന്‍ അധ്യക്ഷയാകും

 | 
sathidevi
സി.പി.ഐ.എം സംസ്ഥാന സമിതി അംഗമായ അഡ്വ. പി. സതീദേവി വനിതാ കമ്മീഷന്‍ അധ്യക്ഷയാകും.

സി.പി.ഐ.എം സംസ്ഥാന സമിതി അംഗമായ അഡ്വ. പി. സതീദേവി വനിതാ കമ്മീഷന്‍ അധ്യക്ഷയാകും. ഇത് സംബന്ധിച്ച് സി.പി.ഐ.എം സെക്രട്ടേറിയേറ്റില്‍ ധാരണയായി.
ജോസഫൈന്‍ രാജിവച്ച സാഹചര്യത്തിലാണ് പുതിയ അധ്യക്ഷയെ തെരഞ്ഞെടുക്കേണ്ടിവന്നത്. ജോസഫൈന് ഒരു വര്‍ഷം കൂടി കാലാവധിയുണ്ടായിരുന്നു. ചാനല്‍ പരിപാടിക്കിടെ ഫോണ്‍ വിളിച്ച് സഹായം തേടിയ യുവതിയോട് മോശമായി പെരുമാറിയതിന്‍റെ പേരിലാണ് ജോസഫൈന് രാജിവെക്കേണ്ടി വന്നത്. ജോസഫൈന്‍ ഒഴിഞ്ഞ ശേഷം രണ്ട് മാസമായി വനിതാ കമ്മിഷന് അധ്യക്ഷയില്ലാത്ത അവസ്ഥയാണ്

ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയാണ് സതീദേവി. 2004 ല്‍ വടകര ലോക്സഭാ എം.പിയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സി.പി.ഐ.എം സംസ്ഥാന സമിതി അംഗമായ പി. ജയരാജന്റെ സഹോദരിയും അന്തരിച്ച സി.പി.ഐ.എം നേതാവ് എം. ദാസന്റെ ഭാര്യയുമാണ്.