എൺപതുകളിലെ മലയാള സിനിമ നിർമാതാവ് രാജ ചെറിയാൻ അന്തരിച്ചു.

 | 
raja cheriyan


1980കളിലെ മലയാള സിനിമാ നിർമാതാവായിരുന്ന രാജ ചെറിയാൻ (72) അന്തരിച്ചു. കോവിഡ് ബാധയെതുടർന്ന് തൃശ്ശൂരിൽ ചികിത്സയിലായിരുന്നു. കുന്നംകുളം സ്വദേശിയാണ്. സംസ്കാരം നാളെ രാവിലെ 11ന് കുന്നംകുളം ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. 

1982ൽ  പുറത്തിറങ്ങിയ, മോഹൻലാൽ, മമ്മുട്ടി, രതീഷ്, സെറീന`വഹാബ് എന്നിവർ അഭിനയിച്ച എന്തിനോ പൂക്കുന്ന പൂക്കൾ, തീരെ പ്രതീക്ഷിക്കാതെ, കൈയെത്തും ദൂരത്ത്‌ (1987), ഒരു മുഖം പല മുഖം തുടങ്ങി നിരവധി സിനിമകളുടെ നിർമാതാവായിരുന്നു.

 കൈയെത്തും ദൂരത്ത്, തീരെ പ്രതീക്ഷിക്കാതെ എന്നീ ചിത്രങ്ങളുടെ കഥ ഇദ്ദേഹത്തിന്റേതായിരുന്നു. ഭാര്യ: സരസ രാജാ ചെറിയാൻ, മക്കൾ: റവിൻസ് രാജ് (എവിപി കൺസിം ഇന്ത്യ, ചെന്നൈ), രജത് (ലേണിങ്ങ് ഡയറക്ടർ കേപ് ജെമിനി, ബെംഗളൂരു), മരുമക്കൾ: പ്രീത, അമൃത