ജോളിയുടെ സുഹൃത്ത് റാണി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി

കോഴിക്കോട്: കൂടത്തായി കേസില് പോലീസ് അന്വേഷിച്ചിരുന്ന ജോളിയുടെ സുഹൃത്ത് റാണി അന്വേഷണസംഘത്തിന് മുന്നില് ഹാജരായി. വടകര റൂറല്‍ എസ്പി ഓഫീസിലാണ് ഇവര്‍ ഹാജരായത്. ഇവരെ ചോദ്യം ചെയ്യും. ജോളിയുടെ ദുരൂഹമായ എന്‍ഐടി ജീവിതത്തെക്കുറിച്ചായിരിക്കും ഇവരോട് ചോദിച്ചറിയാന്‍ അന്വേഷണ സംഘം ശ്രമിക്കുക.
എന്‍ഐടിക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന തയ്യല്‍ക്കടയിലെ ജീവനക്കാരിയായിരുന്ന റാണിക്കൊപ്പം ജോളി നില്‍ക്കുന്ന നിരവധി ചിത്രങ്ങള്‍ ജോളിയുടെ ഫോണില്‍ നിന്ന് പോലീസിന് ലഭിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ എന്‍ഐടിയില്‍ നടന്ന രാഗം കലോല്‍സവത്തിലും ഈ യുവതി ജോളിക്കൊപ്പം എത്തിയിരുന്നു. ഇരുവരും കലോത്സവ വേദിക്കടുത്ത് നില്‍ക്കുന്നതിന്റെ ചിത്രവും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തിയത്.
കൂടത്തായി കേസില്‍ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്. ഇതിനിടെ സിലിയുടെ മരണത്തിലും ജോളിയെ പോലീസ് അറസ്റ്റ് ചെയ്‌തേക്കും. താമരശേരി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.