ഗുരുവായൂർ കണ്ണന് റൂബിക്സ് ക്യൂബുകൊണ്ടൊരു പൂക്കളം

 | 
hariprasad

​​ഗുരുവായൂർ ക്ഷേത്രനടിയിൽ അഷ്ടമിരോഹിണി നാളിൽ റൂബിക്ക്സ് ക്യൂബുകൊണ്ട് പൂക്കളം തീർത്തിരിക്കുകയാണ് തൃശ്ശൂർ സ്വദേശി സി.എം ഹരിപ്രസാദ്. 1008 ക്യൂബുകളിൽ ആലിലക്കണ്ണന്റെ രൂപമാണ് കിഴക്കേ നടയിൽ തീർത്തത്. അമൃത എഞ്ചിനീയറിം​ഗ് കോളേജിലെ അധ്യാപകനാണ് അരണാട്ടുകര സ്വദേശിയായ ഇദേഹം. ഇന്ത്യയിലെ തന്നെ ഏറ്റവും അറിയപ്പെടുന്ന ക്യൂബറും ട്രെയിനറുമാണ് ഇദേഹം. റൂബിക്ക്സ് ക്യൂബിൽ ത്രിമാന ചിത്രങ്ങൾ ഒരുക്കി നിരവധി റെക്കോർഡുകളും ഹരിപ്രസാദിന്റെ പേരിലുണ്ട്.

വീഡിയോ കാണാം. 

റൂബിക്ക്സ് ക്യൂബുകൊണ്ട് ഇത്തരത്തിൽ നിരവധി രൂപങ്ങൾ ഹരിപ്രസാദ് ഉണ്ടാക്കിയിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസറ്റർ യുണൈറ്റഡിൽ എത്തിയപ്പോഴുണ്ടാക്കി ഒന്നാണ് ഇത്.