നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് കൂടുതല്‍ സമയം അനുവദിച്ചു

 | 
Dileep
ടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിച്ച് സുപ്രീം കോടതി.

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിച്ച് സുപ്രീം കോടതി. വിചാരണയ്ക്ക് 6 മാസത്തെ സമയം കൂടി നീട്ടി നല്‍കി. പ്രത്യേക കോടതി ജഡ്ജി ഹണി എം.വര്‍ഗീസ് കൂടുതല്‍ സമയം ആവശ്യപ്പെട്ട് സുപ്രീം കോടതിക്ക് അപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് നടപടി. 

കോവിഡ് മൂലം കോടതി അടച്ചിട്ടതിനാല്‍ വിചാരിച്ച സമയത്ത് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്ന് കാട്ടിയാണ് വിചാരണക്കോടതി സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ വിചാരണ നടപടികള്‍ ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രീം കോടതി നേരത്തേ ഉത്തരവിട്ടിരുന്നത്. മെയ് മാസത്തില്‍ ആഴ്ചകളോളം കോടതി അടച്ചിടേണ്ട സാഹചര്യമുണ്ടായി. 

സുപ്രീം കോടതി നിര്‍ദേശിച്ച കാലാവധി അടുത്ത മാസം അവസാനിക്കാനിരിക്കെയാണ് വിചാരണക്കോടതി കൂടുതല്‍ സമയത്തിനായി അപേക്ഷിച്ചത്. ഇത് മൂന്നാമത്തെ തവണയാണ് സുപ്രീം കോടതി സമയം നീട്ടി നല്‍കുന്നത്.