ശക്തമായ വാദവുമായി വരണം, രണ്ടു കോടതികള്‍ വെറുതെ വിട്ടതാണ്; ലാവലിന്‍ കേസില്‍ സിബിഐക്ക് നിര്‍ദേശം നല്‍കി സുപ്രീം കോടതി

ലാവലിന് കേസില് ശക്തമായ വാദവുമായി വരണമെന്ന് സിബിഐക്ക് നിര്ദേശം നല്കി സുപ്രീം കോടതി.
 | 
ശക്തമായ വാദവുമായി വരണം, രണ്ടു കോടതികള്‍ വെറുതെ വിട്ടതാണ്; ലാവലിന്‍ കേസില്‍ സിബിഐക്ക് നിര്‍ദേശം നല്‍കി സുപ്രീം കോടതി

ന്യൂഡല്‍ഹി: ലാവലിന്‍ കേസില്‍ ശക്തമായ വാദവുമായി വരണമെന്ന് സിബിഐക്ക് നിര്‍ദേശം നല്‍കി സുപ്രീം കോടതി. പിണറായി വിജയന്‍ അടക്കമുള്ളവരെ രണ്ടു കോടതികള്‍ വെറുതെ വിട്ടതാണെന്നും ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. അന്തിമവാദത്തിനായി കേസ് ഒക്ടോബര്‍ 16 ലേക്ക് മാറ്റി.

സി.ബി.ഐ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പിണറായിക്ക് വേണ്ടി ഹരീഷ് സാല്‍വേയാണ് ഹാജരായത്. തുഷാര്‍ മേത്ത സിബിഐക്ക് വേണ്ടി ഹാജരായി. നേരത്തേ സി.ബി.ഐ പ്രത്യേക കോടതിയും, ഹൈക്കോടതിയും കേസില്‍ ആരോപണ വിധേയരായ പിണറായി വിജയന്‍, കെ മോഹന്‍ ചന്ദ്രന്‍, എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയിരുന്നു.

ഇതിനെതിരെയാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അടിയന്തര പ്രാധാന്യമുള്ള കേസാണ് ഇതെന്നായിരുന്നു കഴിഞ്ഞയാഴ്ച സിബിഐ വാദിച്ചത്. പ്രതിപ്പട്ടികയില്‍ നിന്ന് മൂന്നു പേരെ ഒഴിവാക്കിയതിനെതിരെ സിബിഐ നല്‍കിയ അപ്പീല്‍ കൂടാതെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ കസ്തൂരിരംഗ അയ്യര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയും സുപ്രീം കോടതിയുടെ മുന്നിലുണ്ട്.