സീരിയല്‍ താരം ശ്രീകലയുടെ വീട്ടില്‍ മോഷണം; 15 പവന്‍ സ്വര്‍ണ്ണം നഷ്ടമായി

 | 
Sreekala

സീരിയല്‍ താരം ശ്രീകലയുടെ വീട്ടില്‍ മോഷണം. നടിയുടെ കണ്ണൂര്‍ കണ്ണപുരത്തുള്ള വീട്ടിലാണ് മോഷണം നടന്നത്. 15 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയതായാണ് നിഗമനം. കഴിഞ്ഞ 15-ാം തിയതിയാണ് സംഭവമുണ്ടായത്.

വീട്ടില്‍ താമസിക്കുന്ന ശ്രീകലയുടെ പിതാവും സഹോദരി അഡ്വ.ശ്രീജയയും ജോലിക്ക് പോയി വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. കിടപ്പുമുറിയിലെ ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. 5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.

വീടിന് പിന്‍വശത്തെ ഗ്രില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. വീട്ടില്‍ പോലീസ് പരിശോധന നടത്തി. കണ്ണൂരില്‍ നിന്നുള്ള വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി.