പാലക്കാട് മത്സരിക്കാനില്ലെന്ന് ഷാഫിപറമ്പില്‍: ഡിസിസി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന് സാധ്യത

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫില് സ്ഥാനാര്ത്ഥി നിര്ണയ ചര്ച്ചകള് ചൂടുപിടിക്കുന്നു. പാലക്കാട് മണ്ഡലത്തില് ഷാഫി പറമ്പില് എം.എല്.എ സ്ഥാനാര്ത്ഥിയാക്കാന് ദേശീയ നേതൃത്വം ശ്രമിച്ചേക്കുമെന്നാണ് പുതിയ റിപ്പോര്ട്ടുകള്. ഷാഫി പറമ്പിലിന്റെ മണ്ഡലത്തിലെ സ്വാധീനവും ജനസമ്മതിയും ഉപയോഗിക്കപ്പെടുത്താനാവും ദേശീയ നേതൃത്വം ശ്രമിക്കുക. നിലവില് സിപിഎമ്മിന്റെ എം.ബി രാജേഷാണ് മണ്ഡലത്തിലെ എം.പി. ഇത്തവണയും പാലക്കാട് രാജേഷ് സിപിഎം സ്ഥാനാര്ത്ഥിയാകും.
 | 
പാലക്കാട് മത്സരിക്കാനില്ലെന്ന് ഷാഫിപറമ്പില്‍: ഡിസിസി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന് സാധ്യത

പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. പാലക്കാട് മണ്ഡലത്തില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ സ്ഥാനാര്‍ത്ഥിയാക്കാന്‍ ദേശീയ നേതൃത്വം ശ്രമിച്ചേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഷാഫി പറമ്പിലിന്റെ മണ്ഡലത്തിലെ സ്വാധീനവും ജനസമ്മതിയും ഉപയോഗിക്കപ്പെടുത്താനാവും ദേശീയ നേതൃത്വം ശ്രമിക്കുക. നിലവില്‍ സിപിഎമ്മിന്റെ എം.ബി രാജേഷാണ് മണ്ഡലത്തിലെ എം.പി. ഇത്തവണയും പാലക്കാട് രാജേഷ് സിപിഎം സ്ഥാനാര്‍ത്ഥിയാകും.

രാജേഷിനെതിരെ വലിയ ജനപിന്തുണയുള്ള ഒരാളെ ഇറക്കാനാവും യു.ഡി.എഫ് ശ്രമിക്കുക. മത്സരത്തിന് തയ്യാറെടുക്കാന്‍ എഐസിസി നേതൃത്വം ഷാഫിക്ക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകാനാണ് താല്‍പ്പര്യമെന്ന് ഷാഫി പറമ്പില്‍ വ്യക്തമാക്കിയിട്ടാണ് സൂചന. സ്ഥാനാര്‍ത്ഥിയാവാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്ന് അദ്ദേഹം കെ സി വേണുഗോപാലിനെ അറിയിച്ചതായും അഭ്യൂഹങ്ങളുണ്ട്.

ഷാഫി പറമ്പില്‍ പിന്മാറിയാല്‍ മണ്ഡലത്തില്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നത് പാലക്കാട് ഡിസിസി പ്രസിഡന്റ് വി.കെ ശ്രീകണ്ഠനാണ്. വി.കെ ശ്രീകണ്ഠന്‍ രാജേഷിനെതിരെ കളത്തിലിറങ്ങുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആര് മത്സരിക്കണമെന്ന കാര്യത്തില്‍ കെ.പി.സി.സി സ്ഥാനാര്‍ഥി നിര്‍ണയ സമിതിയുടേയും ഹൈക്കമാന്‍ന്റിന്റേയും തീരുമാനമാണ് അന്തിമമെന്നും യുഡിഎഫിനുവേണ്ടി പരമ്പരാഗതമായി കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റാണ് പാലക്കാടെന്നും ശ്രീകണ്ഠന്‍ പറഞ്ഞിരുന്നു.