കണ്ണൂരില്‍ ശുചിമുറിയിലെ ക്ലോസറ്റില്‍ പെരുമ്പാമ്പ്; പുറത്തെടുത്തത് മണിക്കൂറുകള്‍ നീണ്ട ശ്രമത്തിലൂടെ

 | 
Python
കണ്ണൂരില്‍ വീട്ടിലെ ശുചിമുറിയില്‍ കയറിയ പെരുമ്പാമ്പ് വീട്ടുകാരെയും വനംവകുപ്പിനെയും മണിക്കൂറുകളോളം വട്ടംകറക്കി

കണ്ണൂര്‍: കണ്ണൂരില്‍ വീട്ടിലെ ശുചിമുറിയില്‍ കയറിയ പെരുമ്പാമ്പ് വീട്ടുകാരെയും വനംവകുപ്പിനെയും മണിക്കൂറുകളോളം വട്ടംകറക്കി. എരട്ടേങ്ങലിലെ ഒരു വീട്ടിലാണ് സംഭവമുണ്ടായത്. അടുക്കളയിലെ വര്‍ക്ക് ഏരിയയില്‍ കണ്ടെത്തിയ പെരുമ്പാമ്പ് അവിടെനിന്ന് ശുചിമുറിയില്‍ കയറുകയും ക്ലോസറ്റിലേക്ക് ഇറങ്ങുകയുമായിരുന്നു. 

ഇതോടെ വീട്ടുകാര്‍ വനംവകുപ്പിന്റെ റെസ്‌ക്യൂ ടീമിനെ വിവരം അറിയിച്ചു. ക്ലോസറ്റിനുള്ളില്‍ നിന്ന് ഡ്രെയിന്‍ പൈപ്പിലേക്ക് ഇറങ്ങിയ പാമ്പിനെ 5 മണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് പിടികൂടിയത്. മാന്‍ ഹോള്‍ തുറന്ന് അതിലൂടെ വെള്ളം പമ്പ് ചെയ്ത് തിരികെ ക്ലോസറ്റില്‍ എത്തിക്കുകയും അവിടെ നിന്ന് പിടികൂടുകയുമായിരുന്നു. 

റെസ്‌ക്യൂ ടീം അംഗമായ ഷിജിയാണ് പാമ്പിനെ രക്ഷിച്ചത്. പിന്നീട് ഇതിനെ കണ്ണവം വനത്തില്‍ തുറന്നുവിട്ടു.