വാക്‌സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരം; ഇന്ന് മൂന്ന് ലക്ഷം ഡോസെത്തും

സംസ്ഥാനത്തെ വാക്സിന് ക്ഷാമത്തിന് താത്കാലിക പരിഹാരം.
 | 

 

വാക്‌സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരം; ഇന്ന് മൂന്ന് ലക്ഷം ഡോസെത്തും

സംസ്ഥാനത്തെ വാക്സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരം. ഇന്ന് ഉച്ചയോടെ മൂന്ന് ലക്ഷം ഡോസ് വാക്സിന്‍ സംസ്ഥാനത്തെത്തും. കഴിഞ്ഞ ദിവസം വാക്സിന്‍ ക്ഷാമത്തെ തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ വാക്സിനേഷന്‍ മുടങ്ങിയിരുന്നു.

കേരളത്തിന് അടുത്ത ബാച്ച് വാക്സിന്‍ നാളെ ലഭ്യമാക്കുമെന്നായിരുന്നു കേന്ദ്രം പറഞ്ഞിരുന്നത്. എന്നാല്‍ ഇന്നലെ അഞ്ച് ജില്ലകളില്‍ വാക്സിനേഷന്‍ മുടങ്ങിയ പശ്ചാത്തലത്തിലാണ് അടിയന്തരമായി കേരളത്തിന് കേന്ദ്രം വാക്സിന്‍ അനുവദിച്ചത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് എന്നീ ജില്ലകളിലായിരുന്നു വാക്‌സിന്‍ മുടങ്ങിയത്. ഇന്നലെ വാക്സിനേഷന്‍ മുടങ്ങിയ സാഹചര്യം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു.