ഡിസിസി പട്ടികയില്‍ അതൃപ്തി; എല്ലാവരെയും പരിഗണിക്കണമെന്ന് സോണിയാ ഗാന്ധി

 | 
sonia ghandi
ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ നേരിട്ട് ഇടപെട്ട് സോണിയാ ഗാന്ധി. അധ്യക്ഷന്മാരുടെ പട്ടിക സംബന്ധിച്ച പരാതികളില്‍ സോണിയ അതൃപ്തി അറിയിച്ചു.

ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ നേരിട്ട് ഇടപെട്ട് സോണിയാ ഗാന്ധി. അധ്യക്ഷന്മാരുടെ പട്ടിക സംബന്ധിച്ച പരാതികളില്‍ സോണിയ അതൃപ്തി അറിയിച്ചു. എല്ലാവരെയും പരിഗണിച്ച് മുന്നോട്ടുപോകണമെന്നും സോണിയാ പറഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ നല്‍കിയ പരാതിയിലാണ് അതൃപ്തി അറിയിച്ചത്. 

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനോട് സോണിയ റിപ്പോര്‍ട് തേടിയിട്ടുണ്ട്. ചര്‍ച്ചകള്‍ തുടരുകയാണെന്നും രണ്ടോ മൂന്നോ ദിവസത്തിനകം അന്തിമ തീരുമാനം ഉണ്ടാവുമെന്നുമാണ് താരിഖ് അന്‍വറിന്റെ പ്രതികരണം. ഡിസിസി അധ്യക്ഷപട്ടികയില്‍ കെപിസിസിക്കും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും രണ്ട് അഭിപ്രായമാണുള്ളത്. കെപിസിസിയുമായി സഹകരിക്കേണ്ടതില്ലെന്നായിരുന്നു ഗ്രൂപ്പ് നേതാക്കളുടെ പ്രഖ്യാപനം. ഇതായിരുന്നു ഹൈക്കമാന്റിനെ ആശങ്കപ്പെടുത്തിയത്. 

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഡിസിസി അധ്യക്ഷന്മാരുടെ സാധ്യതാപ്പട്ടിക ഹൈക്കമാന്‍ഡിന് കൈമാറിയതിന് പിന്നാലെ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ വി.എം.സുധീരന്‍ എന്നിവര്‍ പ്രതിഷേധം അറിയിച്ചിരുന്നു.