മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സൈക്കിള്‍ വാങ്ങാന്‍ കരുതിവെച്ച തുക കൈമാറി നാലുവയസുകാരി ശ്രീധ്യാന

സൈക്കിള് വാങ്ങാന് സ്വരുക്കൂട്ടിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി നാലു വയസുകാരി ശ്രീധ്യാന.
 | 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സൈക്കിള്‍ വാങ്ങാന്‍ കരുതിവെച്ച തുക കൈമാറി നാലുവയസുകാരി ശ്രീധ്യാന

പാലക്കാട്: സൈക്കിള്‍ വാങ്ങാന്‍ സ്വരുക്കൂട്ടിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി നാലു വയസുകാരി ശ്രീധ്യാന. നാളുകളായി കുടുക്കയില്‍ സൂക്ഷിച്ചു വച്ചിരുന്ന ചില്ലറത്തുട്ടുകളടക്കം നാലായിരത്തിലധികം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിലെ ജീവനക്കാരനും ചെമ്മണൂര്‍ കര്‍മസേനയിലെ സജീവ പ്രവര്‍ത്തകനുമായ ഒറ്റപ്പാലം സ്വദേശി ഹരീഷ്‌കുമാറിന്റെ മകളാണ് ശ്രീധ്യാന.

ദിവസവും വാര്‍ത്താസമ്മേളനവും വാര്‍ത്തകളും ശ്രദ്ധിക്കുന്ന മകള്‍ സ്വമേധയാ തുക കൈമാറാന്‍ തീരുമാനിക്കുകയും അതുപ്രകാരം താന്‍ തുക പാലക്കാട് എഡിഎമ്മിന് കൈമാറുകയുമായിരുന്നു എന്ന് പിതാവ് ഹരീഷ്‌കുമാര്‍ പറഞ്ഞു. ശ്രീധ്യാനയുടെ സംഭാഷണങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കഴിഞ്ഞു.