പാലക്കാട് എം.ബി രാജേഷിനെ നേരിടാന്‍ ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍

പാലക്കാട് ലോക് സഭാ മണ്ഡലം തിരികെ പിടിക്കാനൊരുങ്ങി യു.ഡി.എഫ്. സിപിഎം സ്ഥാനാര്ത്ഥിയും സിറ്റിംഗ് എം.പിയുമായി എം.ബി രാജേഷിനെതിരെ ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന് കളത്തിലിറങ്ങിയേക്കും. 1996 മുതല് തുടര്ച്ചയായി എല്.ഡി.എഫ് വിജയിച്ച മണ്ഡലമാണ് പാലക്കാട്. ഇത്തവണ പാലക്കാട് തിരികെ പിടിക്കാനുള്ള ശക്തമായ നീക്കം നടത്തുമെന്ന് കോണ്ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ തവണ കോണ്ഗ്രസിന്റെ സതീഷന് പാച്ചേനീക്കെതിരെ വെറും 1820 വോട്ടുകള്ക്കാണ് എം,ബി രാജേഷ് വിജയിച്ചത്.
 | 
പാലക്കാട് എം.ബി രാജേഷിനെ നേരിടാന്‍ ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍

പാലക്കാട്: പാലക്കാട് ലോക് സഭാ മണ്ഡലം തിരികെ പിടിക്കാനൊരുങ്ങി യു.ഡി.എഫ്. സിപിഎം സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം.പിയുമായി എം.ബി രാജേഷിനെതിരെ ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ കളത്തിലിറങ്ങിയേക്കും. 1996 മുതല്‍ തുടര്‍ച്ചയായി എല്‍.ഡി.എഫ് വിജയിച്ച മണ്ഡലമാണ് പാലക്കാട്. ഇത്തവണ പാലക്കാട് തിരികെ പിടിക്കാനുള്ള ശക്തമായ നീക്കം നടത്തുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. 2009ല്‍ കോണ്‍ഗ്രസിന്റെ സതീഷന്‍ പാച്ചേനീക്കെതിരെ വെറും 1820 വോട്ടുകള്‍ക്കാണ് എം,ബി രാജേഷ് വിജയിച്ചത്.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ വി കെ ശ്രീകണ്ഠനെ ഇറക്കി വിജയം ഉറപ്പിക്കാനാവും യു.ഡി.എഫ് ശ്രമിക്കുക. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. നേരത്തെ മണ്ഡലത്തില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകാനാണ് താല്‍പ്പര്യമെന്ന് ഷാഫി പറമ്പില്‍ വ്യക്തമാക്കിയിട്ടാണ് സൂചന. സ്ഥാനാര്‍ത്ഥിയാവാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്ന് അദ്ദേഹം കെ സി വേണുഗോപാലിനെ അറിയിച്ചതായും അഭ്യൂഹങ്ങളുണ്ട്.

ഷാഫി പറമ്പില്‍ പിന്മാറിയാല്‍ മണ്ഡലത്തില്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നത് വി.കെ ശ്രീകണ്ഠനാണ്. ആര് മത്സരിക്കണമെന്ന കാര്യത്തില്‍ കെ.പി.സി.സി സ്ഥാനാര്‍ഥി നിര്‍ണയ സമിതിയുടേയും ഹൈക്കമാന്‍ന്റിന്റേയും തീരുമാനമാണ് അന്തിമമെന്നും യുഡിഎഫിനുവേണ്ടി പരമ്പരാഗതമായി കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റാണ് പാലക്കാടെന്നും ശ്രീകണ്ഠന്‍ പറഞ്ഞിരുന്നു.

അതിനിടെ, വി കെ ശ്രീകണ്ഠന്റെ ‘ജയ്ഹോ’ പദയാത്ര തെരഞ്ഞെടുപ്പിന്റെ കോലാഹലങ്ങളൊന്നും വകവയ്ക്കാതെ തുടരുകയാണ്. ഇരുപത്തിരണ്ടാം ദിവസത്തെ ജയ്ഹോ ഉദ്ഘടന സമ്മേളനം കോങ്ങാട് കെ പി സി സി സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. 25 ദിവസം കൊണ്ട് ജില്ലയിലെ മുഴുവന്‍ ഗ്രാമങ്ങളിലൂടെയും കാല്‍നടയായി കടന്നുപോകുന്ന വികെ ശ്രീകണ്ഠന്‍ നയിക്കുന്ന പദയാത്ര സംസ്ഥാനമൊട്ടുക്കും വലിയ ചര്‍ച്ചയായി മാറിയിരുന്നു. എഐസിസി നേതൃത്വം യാത്രയുടെ വിശദാംശങ്ങള്‍ നേരിട്ട് ശേഖരിക്കുകയും ജയ്ഹോ മോഡല്‍ രാജ്യമെങ്ങും മാതൃകയാക്കാന്‍ ആലോചിക്കുകയും ചെയ്യുന്നുണ്ട്.

കഴിഞ്ഞ മാസം 19 ന് തുടങ്ങിയ യാത്രയുടെ 15 ന് നടക്കുന്ന സമാപിക്കും. ചടങ്ങ് എ ഐ സി സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. കെ സുധാകരനാണ് മുഖ്യ പ്രഭാഷകന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പദയാത്രയുടെ ഭാഗമായിരുന്നു. നിരവധി സംസ്ഥാന നേതാക്കളാണ് ജയ്ഹോ സമ്മേളനങ്ങളുടെ ഭാഗമാകുന്നത്. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് ഇന്നലെ രാവിലെ പദയാത്രയുടെ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്തു.