തെരുവു നായയോട് കൊടും ക്രൂരത; കണ്ണൂരില്‍ തെരുവു നായയെ വെട്ടിക്കൊന്നു
Aug 19, 2021, 13:25 IST
| 
കണ്ണൂര്‍ ചേപ്പറമ്പില്‍ ഇതരസംസ്ഥാന തൊഴിലാളി തെരുവുനായയെ വെട്ടിക്കൊന്നു
കണ്ണൂര്‍ ചേപ്പറമ്പില്‍ ഇതരസംസ്ഥാന തൊഴിലാളി തെരുവുനായയെ വെട്ടിക്കൊന്നു. കോഴിക്കടയില്‍ ജോലിചെയ്യുന്ന അസം സ്വദേശിയാണ് തെരുവുനായയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. മാരകമായി വെട്ടേറ്റ നായ ചോരയൊലിച്ച് റോഡിലൂടെ ഓടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നായയെ വെട്ടിയ അതിഥി തൊഴിലാളിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
നേരത്തെ, തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവം കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കാക്കനാട് മുന്നു നായകളെ പിടികൂടി തല്ലികൊല്ലുന്ന ദൃശ്യങ്ങള്‍ നാട്ടുകാര്‍ പൊലീസിന് നല്‍കിയതോടെയായിരിന്നു സംഭവം പുറംലോകം അറിഞ്ഞത്. കൊല്ലപ്പെട്ട നായകളുടെ ജഡം കണ്ടെത്താന്‍ മാലിന്യ സംഭരണ കേന്ദ്രത്തിലെത്തിയ അന്വേഷണ സംഘത്തിന് ലഭിച്ചത് മുപ്പതിലധികം ജഡങ്ങളാണ്.