വിസ്മയയുടേത് ആത്മഹത്യ; കാരണങ്ങള്‍ നിരത്തി കുറ്റപത്രം

ശാസ്താംകോട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്
 | 
Vismaya
വിസ്മയയുടെ മരണം ആത്മഹത്യയെന്ന് കുറ്റപത്രം

വിസ്മയയുടെ മരണം ആത്മഹത്യയെന്ന് കുറ്റപത്രം. ശാസ്താംകോട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ആത്മഹത്യക്ക് കാരണം സ്ത്രീധന പീഡനമാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഗാര്‍ഹികപീഡനം, സ്ത്രീപീഡനം എന്നീ കുറ്റങ്ങളാണ് പ്രതിയായ ഭര്‍ത്താവ് കിരണ്‍ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. 102 സാക്ഷിമൊഴികള്‍, 56 തൊണ്ടിമുതല്‍ എന്നിവയും ഡിജിറ്റല്‍ തെളിവുകളും കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചു. 

80 ദിവസമായി റിമാന്‍ഡില്‍ കഴിയുന്ന പ്രതിക്ക് ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനാണ് 90 ദിവസത്തിന് മുന്‍പായി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.  കൊല്ലം ആര്‍ടിഒ ഓഫീസില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന കിരണിനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു. ഭര്‍ത്താവിന്റെ വീട്ടിലാണ് വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.