പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ടു

 | 
Jail
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ടു

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ടു. തൂത്തുക്കുടി സ്വദേശി ജാഹിര്‍ ഹുസൈന്‍ എന്നയാളാണ് ജയില്‍ ചാടിയത്. ജയിലിലെ ജോലികള്‍ക്കായി സെല്ലിന് പുറത്തിറക്കിയ ഇയാളെ പിന്നീട് കാണാതാകുകയായിരുന്നു. ഇയാള്‍ ബസില്‍ കയറി കളിയിക്കാവിളയിലേക്ക് പോയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. 

പോലീസും ജയില്‍ ഉദ്യോഗസ്ഥരും ഇയാള്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്. അലക്കു ജോലിക്കായി പുറത്തിറക്കിയപ്പോള്‍ ഇയാള്‍ ഒരു ഷര്‍ട്ട് കയ്യില്‍ കരുതിയിരുന്നു. മൊയ്തീന്‍ എന്നയാളെ കൊലപ്പെടുത്തി ആഭരണള്‍ മോഷ്ടിച്ച കേസില്‍ 2004ല്‍ ഫോര്‍ട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് ഇയാള്‍. 

കോവിഡ് മൂലം ജയിലില്‍ നിന്ന് നിരവധി പേര്‍ക്ക് പരോള്‍ അനുവദിച്ചിരുന്നു. അതിനാല്‍ കുറച്ച് പ്രതികള്‍ മാത്രമേ ജയിലില്‍ ഉണ്ടായിരുന്നുള്ളു.