കോൺഗ്രസ്സിന്റെ തകർച്ച ബിജെപിക്ക് ഗുണം ചെയ്യും; എംടി രമേശ്
Tue, 31 Aug 2021
| 
ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ നടക്കുന്ന പ്രശ്നങ്ങൾ മുതലെടുക്കാനൊരുങ്ങി ബിജെപി. കോണ്‍ഗ്രസിന്റെ തകര്‍ച്ച ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് ബിജെപി നേതാവ് എം ടി രമേശ് പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്ന് പോയവര്‍ കേരളത്തിന് പുറത്ത് ബിജെപിയിലേക്ക് ആണ് വരുന്നതെന്നും കോണ്‍ഗ്രസ് വിടുന്നവര്‍ക്ക് സിപിഐഎമ്മിലേക്ക് പോകാന്‍ ആവില്ല എന്നും എംടി രമേശ് വ്യക്തമാക്കി. നരേന്ദ്ര മോദിയുടെ നേതൃത്വം അംഗീകരിക്കാന്‍ തയ്യാറുള്ളവര്‍ക്ക് ബിജെപിയിലേക്ക് കടന്നു വരാമെന്നും എംടി രമേശ് കോഴിക്കോട് പറഞ്ഞു.