പൊതുമരാമത്ത് സെക്രട്ടറിയുടെ മകള്‍ 9-ാം നിലയില്‍ നിന്ന് വീണ് മരിച്ചു

 | 
Death
പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗിന്റെ മകള്‍ ഫ്‌ളാറ്റിന്റെ 9-ാം നിലയില്‍ നിന്ന് വീണ് മരിച്ചു

തിരുവനന്തപുരം: പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗിന്റെ മകള്‍ ഭവ്യ സിംഗ് ഫ്‌ളാറ്റിന്റെ 9-ാം നിലയില്‍ നിന്ന് വീണ് മരിച്ചു. തിരുവനന്തപുരം കവടിയാറിലെ ഫ്‌ളാറ്റിലാണ് അപകടമുണ്ടായത്. 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു.

ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നില്‍ക്കുകയായിരുന്ന കുട്ടി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടം നടന്ന സമയത്ത് ആനന്ദ് സിംഗ് വീട്ടിലുണ്ടായിരുന്നു. സംഭവത്തില്‍ മ്യൂസിയം പോലീസ് കേസെടുത്തു.