എല്‍ഡിഎഫുമായും ഇടതു സര്‍ക്കാരുമായും സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന് സമസ്ത യുവജന വിഭാഗം
ഇടതു സര്‍ക്കാരുമായും എല്‍ഡിഎഫുമായും സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന് സമസ്തയുടെ യുവജന വിഭാഗം എസ്.വൈ.എസ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അണിനിരന്നവര്‍ എല്ലാവരും വിശ്വാസികള്‍ അല്ലാത്തവരാണെന്ന് പറയുന്നില്ലെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. സിപിഎമ്മില്‍ പ്രവര്‍ത്തിക്കുന്നവരും പല സാഹചര്യങ്ങള്‍ കൊണ്ട് ആ പാര്‍ട്ടിയുമായി സഹകരിച്ചു പോരുന്നവരുമുണ്ട്. അവരെല്ലാവരും സൈദ്ധാന്തിക ദര്‍ശനം പഠിച്ചവര്‍ ആയിക്കൊള്ളണമെന്നില്ല. ഇവര്‍ മതവിശ്വാസികള്‍ അല്ലെന്ന് നമുക്ക് പറയാന്‍ സാധിക്കില്ലെന്നും സമസ്തയുടെ അഭിമുഖം പരിപാടിയില്‍ പൂക്കോട്ടൂര്‍ പറഞ്ഞു.
കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് പോയവര്‍ പള്ളിയുമായും മദ്രസകളുമായുമെല്ലാം സഹകരിച്ചുപ്രവര്‍ത്തിക്കുന്നുണ്ട്. അത്തരം ആളുകളെയൊന്നും വെറുപ്പിക്കുന്ന സമീപനം സമസ്ത മുമ്പും ഇപ്പോഴും സ്വീകരിച്ചിട്ടില്ല. സമസ്ത സര്‍ക്കാരിനോട് സഹകരിക്കുന്നുണ്ട്. ഭരിക്കുന്ന സര്‍ക്കാരില്‍ നിന്ന് ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി വിദ്വേഷ സമീപനം സ്വീകരിക്കാതെ സഹകരിച്ചുപോരുന്നുണ്ട്. അത് വിമര്‍ശിക്കപ്പെടേണ്ട സാഹചര്യമില്ല. അത് തന്ത്രപരമായ നീക്കമാണ്.
കേരളം ഭരിക്കുന്നത് പൂര്‍ണ്ണമായും കമ്യൂണിസ്റ്റുകളല്ല. അതില്‍ മതവിശ്വാസികളുമുണ്ട്. കാര്യങ്ങളെ വേര്‍തിരിച്ച് കാണാനുള്ള വിവേകം ബുദ്ധിയുള്ളവര്‍ക്കുണ്ട്. ബാക്കിയുള്ളവര്‍ വെറുതെ വിവാദമുണ്ടാക്കുകയാണെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ കൂട്ടിച്ചേര്‍ത്തു. മുസ്ലീം ലീഗുമായി അടുത്തു നില്‍ക്കുന്ന നേതാവാണ് പൂക്കോട്ടൂര്‍.