മതപരമായ കാരണങ്ങളാല്‍ വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ഇളവ് നല്‍കാന്‍ വിദ്യാഭ്യാസമന്ത്രിക്ക് അധികാരമില്ല; ഹരീഷ് വാസുദേവന്‍
മതപരമായ കാരണങ്ങളാല്‍ കോവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ഇളവ് നല്‍കാന്‍ വിദ്യാഭ്യാസമന്ത്രിക്ക് എവിടെ നിന്നാണ് അധികാരം കിട്ടിയതെന്ന് ഹരീഷ് വാസുദേവന്‍. സംസ്ഥാനത്ത് 2282 അധ്യാപകരും 327 അനധ്യാപകരും വാക്‌സിന്‍ എടുക്കാനുണ്ടെന്നും ഇവര്‍ രണ്ടാഴ്ചത്തേക്ക് സ്‌കൂളുകളില്‍ വരേണ്ടതില്ലെന്നുമാണ് സര്‍ക്കാര്‍ നിര്‍ദേശം. ഈ വിഷയത്തിലാണ് ഹരീഷിന്റെ പ്രതികരണം. രോഗങ്ങളുടെ പേരിലും മതപരമായ കാരണങ്ങളാലും അലര്‍ജി മൂലവുമാണ് ഇവര്‍ വാക്‌സിന്‍ എടുക്കാത്തതെന്നാണ് റിപ്പോര്‍ട്ട്.
ഭരണഘടനയാണ് മതവിശ്വാസത്തിനുള്ള അവകാശം നല്‍കുന്നത്. പൊതുജനാരോഗ്യത്തിനും പൊതുസമാധാനത്തിനും വിധേയമായിട്ടു മാത്രമുള്ള മതവിശ്വാസമേ ഇന്‍ഡ്യയില്‍ സമ്മതിച്ചിട്ടുള്ളൂ. പൊതുജനാരോഗ്യ കാരണങ്ങളാല്‍ ആണ് വാക്സിന്‍ മറ്റുള്ളവര്‍ക്ക് നിര്‍ബന്ധം ആക്കിയതെങ്കില്‍, മതപരമായ കാരണങ്ങളാല്‍ വാക്സിന്‍ എടുക്കാത്ത ഒറ്റയാള്‍ക്കും ഇളവ് കൊടുക്കാന്‍ മന്ത്രിക്ക് അധികാരമില്ല. ഭരണഘടന നടപ്പാക്കാനാണ് മന്ത്രി. അതിനു താഴെയാണ് മന്ത്രി. ശമ്പളം തുടര്‍ന്നും വാങ്ങണമെങ്കില്‍, അവരോട് വാക്സിന്‍ എടുത്ത് ക്ലാസില്‍ വരാന്‍ മന്ത്രി പറയണമെന്നും ഫെയിസ്ബുക്ക് പോസ്റ്റില്‍ ഹരീഷ് പറയുന്നു.
പോസ്റ്റ് വായിക്കാം