ഇൻസുലിൻ ഉത്പന്നങ്ങളുടെ വില കുറയ്ക്കുമെന്ന് മന്ത്രി

 | 
gr anil

സപ്ലൈകോ മെഡിക്കല്‍ സ്‌റ്റോറുകളില്‍ ഇന്‍സുലിന്‍ ഉത്പന്നങ്ങളുടെ വില കുറയ്ക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. അടുത്ത മാസം ഒന്ന് മുതലാണ് പുതിയ വില നിലവിൽ വരുന്നത്.അതേസമയം ഇന്‍സുലിന്‍ ഉത്പന്നങ്ങള്‍ക്ക് 20 ശതമാനം മുതല്‍ 24 ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കും. 
തൊണ്ണൂറിലധികം ഇന്‍സുലിന്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കുമെന്നും  മന്ത്രി അറിയിപ്പു നൽകി. റേഷന്‍ കാര്‍ഡുമായി എത്തുന്നവര്‍ക്ക് ഒരു തവണ ആയിരം രൂപ വരെ ഇളവ് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.