അങ്കമാലിയില്‍ മക്കളെ തീകൊളുത്തി കൊന്ന ശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

അങ്കമാലി: ഏഴും മൂന്നും വയസുള്ള കുട്ടികളെ തീകൊളുത്തി കൊന്നശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. അങ്കമാലി തുറവൂരിലാണ് സംഭവം. അഞ്ജു (29) ആണ് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. അഞ്ജുവിന്റെ നില ഗുരുതരമാണ്.
കുട്ടികളെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. മൃതദേഹങ്ങള്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അഞ്ജുവിനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
അഞ്ജുവിന്റെ ഭര്‍ത്താവ് അനൂപ് ഒന്നര മാസം മുന്‍പാണ് മരിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു മരണം. ഇതിന് ശേഷം മാനസിക ബുദ്ധിമുട്ടിലായിരുന്നു അഞ്ജുവെന്ന് അയല്‍ക്കാര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക Toll free helpline number: 1056