കൊലയ്ക്ക് പരിഹാരം നിയമപരമായ കൊലയല്ല; വധശിക്ഷയ്ക്ക് എതിരെ ഹരീഷ് വാസുദേവന്‍
കൊല്ലപ്പെട്ട ആളിന്റെ ബന്ധുക്കളുടെ വൈകാരിക തൃപ്തിയല്ല നിയമവ്യവസ്ഥയില്‍ ശിക്ഷയുടെ മാനദണ്ഡവും ഉദ്ദേശ്യവും
Oct 13, 2021, 13:50 IST
| കൊലയ്ക്ക് എല്ലായ്‌പ്പോഴും പരിഹാരം നിയമപരമായ കൊലയല്ലെന്ന് അഡ്വ.ഹരീഷ് വാസുദേവന്‍
കൊലയ്ക്ക് എല്ലായ്‌പ്പോഴും പരിഹാരം നിയമപരമായ കൊലയല്ലെന്ന് അഡ്വ.ഹരീഷ് വാസുദേവന്‍. ഉത്ര വധക്കേസില്‍ പ്രതി സൂരജിന് വധശിക്ഷ നല്‍കാത്തതിനെതിരായ സോഷ്യല്‍ മീഡിയ പ്രതികരണങ്ങളുടെ പശ്ചാത്തലത്തിലാണ് ഹരീഷിന്റെ കുറിപ്പ്. കൊല്ലപ്പെട്ട ആളിന്റെ ബന്ധുക്കളുടെ വൈകാരിക തൃപ്തിയല്ല നിയമവ്യവസ്ഥയില്‍ ശിക്ഷയുടെ മാനദണ്ഡവും ഉദ്ദേശ്യവും. ജയിലിലൊക്കെ ഇപ്പൊ നല്ല സുഖമല്ലേ എന്ന ക്‌ളീഷേ പറയാന്‍ വരുന്നവര്‍ രണ്ടു ദിവസം ഏതെങ്കിലും സബ് ജയിലില്‍ പോയി കിടന്നാല്‍ തീരാവുന്നതേയുള്ളൂവെന്നും ഹരീഷ് കുറിച്ചു.
പോസ്റ്റ് വായിക്കാം
കൊലയ്ക്ക് എല്ലായ്‌യപ്പോഴും പരിഹാരം നിയമപരമായ കൊലയല്ല.
കൊല്ലപ്പെട്ട ആളിന്റെ ബന്ധുക്കളുടെ വൈകാരിക തൃപ്തിയല്ല നിയമവ്യവസ്ഥയിൽ ശിക്ഷയുടെ മാനദണ്ഡവും ഉദ്ദേശവും.
സുഖജീവിതത്തിനായി കുറ്റം ചെയ്ത ഒരു കുറ്റവാളി. ഓരോ നിമിഷവും ചെയ്ത തെറ്റിനെയോർത്ത് പശ്ചാത്തപിക്കുന്ന, അതിന്റെ ശിക്ഷയനുഭവിക്കുന്ന വേളയിൽ "ഇതിലും ഭേദം മരണമായിരുന്നു" എന്നു ചിന്തിക്കുന്ന കുറ്റവാളിയാണ് ശിക്ഷയുടെ ഫലം. ഇത്തരം തെറ്റു ചെയ്താൽ ഇതാണ് ഫലമെന്ന സന്ദേശം സമൂഹത്തിൽ എത്തലും.
ഓ, "ജയിലിലൊക്കെ ഇപ്പൊ നല്ല സുഖമല്ലേ" എന്ന ക്ളീഷേ പറയാൻ വരുന്നവർ രണ്ടു ദിവസം ഏതെങ്കിലും സബ് ജയിലിൽ പോയി കിടന്നാൽ തീരാവുന്നതേയുള്ളൂ.