കോട്ടയം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

കോട്ടയം യു.ഡി.എഫ് സ്ഥാനാര്ത്ഥി തോമസ് ചാഴികാടന് ഇന്ന് നാമനിര്ദേശ പത്രിക സമര്പ്പിക്കും. കേരള കോണ്ഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫിസില് നിന്നും പ്രവര്ത്തകര്ക്കൊപ്പമാകും ചാഴിക്കാടന് നാമനിര്ദേശ പത്രിക സമര്പ്പിക്കാനായി എത്തുക. ഉമ്മന്ചാണ്ടി, തിരുവഞ്ചൂര് രാധാകൃഷ്ണന്, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് തുടങ്ങിയ നേതാക്കള് പരിപാടിയില് പങ്കെടുക്കും. കോട്ടയത്ത് വലിയ രീതിയിലുള്ള പ്രചാരണ പരിപാടികളാവും നാമനിര്ദേശ പത്രിക സമര്പ്പിച്ചതിന് ശേഷം യു.ഡി.എഫിന്റെ നേതൃത്വത്തില് നടക്കുക.
 | 
കോട്ടയം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

കോട്ടയം: കോട്ടയം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫിസില്‍ നിന്നും പ്രവര്‍ത്തകര്‍ക്കൊപ്പമാകും ചാഴിക്കാടന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി എത്തുക. ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് തുടങ്ങിയ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും. കോട്ടയത്ത് വലിയ രീതിയിലുള്ള പ്രചാരണ പരിപാടികളാവും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നടക്കുക.

നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് വലിയ പരിപാടികള്‍ നേരത്തെ ആസൂത്രണം ചെയ്തിരുന്നെങ്കിലും പ്രതികൂല കാലവസ്ഥ കാരണം മാറ്റിവെക്കുകയായിരുന്നു. ‘ഒക്കെ നല്ലതാണ്. പക്ഷെ , ഈ കൊടുംചൂടില്‍ നിങ്ങളെ ബുദ്ധിമുട്ടിപ്പിക്കാന്‍ ഞാനില്ല, പൊരിവെയിലത്തെ പ്രകടനം വേണ്ട, പ്രകടനം നടത്തി ഗതാഗത തടസം ഉണ്ടാകുന്നത് ആവുന്നത്ര ഒഴിവാക്കണം.’ ചാഴികാടന്‍ പറഞ്ഞു.