കോട്ടയത്ത് തീപാറും; പ്രചാരണങ്ങള്‍ ശക്തമാക്കി ചാഴിക്കാടന്‍, യു.ഡി.എഫ് വിജയമുറപ്പിച്ച് അണികള്‍

കോട്ടയം ലോക് സഭാ മണ്ഡലത്തില് ഇത്തവണ തീപാറും പോരാട്ടം നടക്കും. ആദ്യഘട്ട പ്രചാരണ പരിപാടികള് പിന്നിടുമ്പോള് യു.ഡി.എഫ് സ്ഥാനാര്ത്ഥി തോമസ് ചാഴിക്കാടന് ഒരുപടി മുന്നിലാണ്. അണികള് എല്ലാവരും ചാഴിക്കാടന്റെ വിജയം ഉറപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്. ഇന്ന് രാവിലെ നാമനിര്ദേശ പത്രിക കൂടി സമര്പ്പിക്കുന്നതോടെ തിരഞ്ഞെടുപ്പിന്റെ ആവേശം സമസ്തസീമയും ലംഘിക്കുമെന്ന് ഉറപ്പായി.
 | 
കോട്ടയത്ത് തീപാറും; പ്രചാരണങ്ങള്‍ ശക്തമാക്കി ചാഴിക്കാടന്‍, യു.ഡി.എഫ് വിജയമുറപ്പിച്ച് അണികള്‍

കോട്ടയം: കോട്ടയം ലോക് സഭാ മണ്ഡലത്തില്‍ ഇത്തവണ തീപാറും പോരാട്ടം നടക്കും. ആദ്യഘട്ട പ്രചാരണ പരിപാടികള്‍ പിന്നിടുമ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍ ഒരുപടി മുന്നിലാണ്. അണികള്‍ എല്ലാവരും ചാഴിക്കാടന്റെ വിജയം ഉറപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്. ഇന്ന് രാവിലെ നാമനിര്‍ദേശ പത്രിക കൂടി സമര്‍പ്പിക്കുന്നതോടെ തിരഞ്ഞെടുപ്പിന്റെ ആവേശം സമസ്തസീമയും ലംഘിക്കുമെന്ന് ഉറപ്പായി.

കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫിസില്‍ നിന്നും പ്രവര്‍ത്തകര്‍ക്കൊപ്പമാകും ചാഴിക്കാടന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി എത്തുക. ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് തുടങ്ങിയ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും. കോട്ടയത്ത് വലിയ രീതിയിലുള്ള പ്രചാരണ പരിപാടികളാവും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നടക്കുകയെന്നാണ് സൂചന.

ഇന്നലെ രാവിലെ കടുത്തുരുത്തി നിയോജക മണ്ഡലത്തിലായിരുന്നു സ്ഥാനാര്‍ത്ഥിയുടെ പര്യടനം. കേരള കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും മുന്‍ നിര നേതാക്കള്‍ക്കൊപ്പം കടുത്തുരുത്തിയില്‍ എത്തിയ സ്ഥാനാര്‍ത്ഥിയെ പുഷ്പവൃഷ്ടിയോടെയാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം സ്വീകരിച്ചത്. ഓരോ വോട്ടര്‍മാരും തോമസ് ചാഴികാടനെ നെഞ്ചേറ്റിയ കാഴ്ചയാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും കാണാന്‍ കഴിഞ്ഞത്.

ഓരോ വേദിയിലും നൂറുകണക്കിന് സ്ത്രീകളാണ് സ്ഥാനാര്‍ത്ഥിയെ പിന്‍തുണയും മുദ്രാവാക്യം വിളികളുമായി നിറഞ്ഞ് നിന്നത്. കടുത്തുരുത്തിയിലെ പര്യടനം പൂര്‍ത്തിയാക്കിയ സ്ഥാനാര്‍ത്ഥി കോട്ടയം പ്രസ് ക്ലബിന്റെ പ്രത്യേക തെരഞ്ഞെടുപ്പ് മുഖാമുഖം പരിപാടിയായ ബാറ്റില്‍ 2019 ലാണ് പങ്കെടുത്തത്. മാധ്യമപ്രവര്‍ത്തകരുടെ മൂര്‍ച്ചയേറിയ ചോദ്യങ്ങള്‍ക്ക് സ്വതസിദ്ധമായ പുഞ്ചിരിയില്‍ മറുപടി നല്‍കിയ സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍ ഒരു തവണ പോലും പതറിയില്ല.

ഇവിടെ നിന്ന് സ്ഥാനാര്‍ത്ഥി നേരെ എത്തിയത് ബസേലിയസ് കോളേജിലാണ്. കെ.എസ്.യു പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വന്‍ മുദ്രാവാക്യം വിളിയാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത്. മാലയും ബൊക്കെയും നല്‍കി കെഎസ് യു പ്രവര്‍ത്തകര്‍ വന്‍ സ്വീകരണം തന്നെ സ്ഥാനാര്‍ത്ഥിക്ക് ഒരുക്കി നല്‍കിയിരുന്നു. തുടര്‍ന്ന് കടുത്തുരുത്തി മണ്ഡലത്തിലെ വിവിധ പരിപാടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇന്നലത്തെ പ്രചാരണം സമാപിച്ചത്.