ചൂടേറിയ കാലവസ്ഥ; നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി പടുകൂറ്റന്‍ പ്രകടനം വേണമെന്നാവശ്യപ്പെട്ട പ്രവര്‍ത്തകരെ വിലക്കി ചാഴികാടന്‍

നാമനിര്ദേശ പത്രികാ സമര്പ്പണത്തിന് പടുകൂറ്റന് പ്രകടനം വേണമെന്നാവശ്യപ്പെട്ട പ്രവര്ത്തകരെ വിലക്കി കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്ത്ഥി തോമസ് ചാഴിക്കാടന്. 'ഒക്കെ നല്ലതാണ്. പക്ഷെ , ഈ കൊടുംചൂടില് നിങ്ങളെ ബുദ്ധിമുട്ടിപ്പിക്കാന് ഞാനില്ല, പൊരിവെയിലത്തെ പ്രകടനം വേണ്ട, പ്രകടനം നടത്തി ഗതാഗത തടസം ഉണ്ടാകുന്നത് ആവുന്നത്ര ഒഴിവാക്കണം. ' ചാഴികാടന് പറഞ്ഞു . അതോടെ നാമനിര്ദേശ പത്രികാ സമര്പ്പണത്തോടുകൂടിയുള്ള പ്രകടനം ഒഴിവാക്കാന് തീരുമാനിക്കുകയായിരുന്നു യു ഡി എഫ്.
 | 
ചൂടേറിയ കാലവസ്ഥ; നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി പടുകൂറ്റന്‍ പ്രകടനം വേണമെന്നാവശ്യപ്പെട്ട പ്രവര്‍ത്തകരെ വിലക്കി ചാഴികാടന്‍

കോട്ടയം: നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് പടുകൂറ്റന്‍ പ്രകടനം വേണമെന്നാവശ്യപ്പെട്ട പ്രവര്‍ത്തകരെ വിലക്കി കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍. ‘ഒക്കെ നല്ലതാണ്. പക്ഷെ , ഈ കൊടുംചൂടില്‍ നിങ്ങളെ ബുദ്ധിമുട്ടിപ്പിക്കാന്‍ ഞാനില്ല, പൊരിവെയിലത്തെ പ്രകടനം വേണ്ട, പ്രകടനം നടത്തി ഗതാഗത തടസം ഉണ്ടാകുന്നത് ആവുന്നത്ര ഒഴിവാക്കണം. ‘ ചാഴികാടന്‍ പറഞ്ഞു . അതോടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തോടുകൂടിയുള്ള പ്രകടനം ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു യു ഡി എഫ്.

കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫിസില്‍ നിന്നും പ്രവര്‍ത്തകര്‍ക്കൊപ്പമാകും ചാഴിക്കാടന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി എത്തുക. ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് തുടങ്ങിയ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും. കോട്ടയത്ത് വലിയ രീതിയിലുള്ള പ്രചാരണ പരിപാടികളാവും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നടക്കുക. രാവിലെ 12 മണിയോടെ നടക്കുന്ന ചടങ്ങിന് കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തേണ്ടതില്ലെന്ന് ചാഴിക്കാടന്‍ അറിയിച്ചിട്ടുണ്ട്.

പൊരിവെയിലില്‍ പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ച് പ്രകടനം നടത്തേണ്ട ആവശ്യമില്ലെന്ന നിലപാട് സ്ഥാനാര്‍ത്ഥി സ്വീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിച്ചു മടങ്ങിയ പ്രിയ സുഹൃത്ത് ഡി സി സി സെക്രട്ടറി കെ സി നായര്‍ക്ക് സൂര്യാഘാതം ഉണ്ടായ കാര്യം ചാഴികാടന്‍ പ്രവര്‍ത്തകരെ ഓര്‍മ്മിപിച്ചു. അതിനാല്‍ സ്ഥാനാര്‍ഥിയേയും കൂട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം കളക്ടറേറ്റില്‍ എത്തി പത്രിക സമര്‍പ്പിക്കാനാണ് യു ഡി എഫിന്റെ നീക്കം. മണ്ഡലത്തിന്റെ ചുമതലയുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇത് അംഗീകരിച്ചിട്ടുണ്ട് .