കെ.എം.മാണിയുടെ അനുഗ്രഹം തേടി കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍

പാര്ട്ടി നേതാവ് കെ.എം.മാണിയുടെ അനുഗ്രഹം തേടി കോട്ടയം മണ്ഡലത്തിലെ യു.ഡി.എഫ്.സ്ഥാനാര്ത്ഥി തോമസ് ്ചാഴികാടന് പാലായിലെ വസതിയിലെത്തി. വൈകിട്ട് ആറോടെ വീട്ടിലെത്തിയ തോമസ് ചാഴികാടനെ പാലാ നഗരസഭാദ്ധ്യക്ഷ ബിജി ജോജോയും നഗരസഭാ കൗണ്സിലര്മാരും ചേര്ന്ന് സ്വീകരിച്ചു. അര മണിക്കൂറോളം മാണിയുമായി ചര്ച്ചകള് നടത്തി.
 | 
കെ.എം.മാണിയുടെ അനുഗ്രഹം തേടി കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍

പാലാ: പാര്‍ട്ടി നേതാവ് കെ.എം.മാണിയുടെ അനുഗ്രഹം തേടി കോട്ടയം മണ്ഡലത്തിലെ യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍ പാലായിലെ വസതിയിലെത്തി. വൈകിട്ട് ആറോടെ വീട്ടിലെത്തിയ തോമസ് ചാഴികാടനെ പാലാ നഗരസഭാദ്ധ്യക്ഷ ബിജി ജോജോയും നഗരസഭാ കൗണ്‍സിലര്‍മാരും ചേര്‍ന്ന് സ്വീകരിച്ചു. അര മണിക്കൂറോളം മാണിയുമായി ചര്‍ച്ചകള്‍ നടത്തി.

കെ.എം.മാണിയുടെ അനുഗ്രഹം തേടി കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍

തനിക്ക് രാഷ്ട്രീയ ജന്മം നല്‍കിയത് കെ.എം.മാണിയാണന്ന് തോമസ് ചാഴികാടന്‍ പറഞ്ഞു. യു.ഡി.എഫ്.ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടും. പി.ജെ.ജോസഫിനെ ഉടന്‍ നേരില്‍ കാണും. യു.ഡി.എഫ്.നേതാക്കളുമായി സംസാരിച്ചു. വിജയം ഉറപ്പാണന്നും അദേഹം പറഞ്ഞു. 28 വര്‍ഷമായുള്ള പൊതുപ്രവര്‍ത്തന ജീവിതം ജനങ്ങള്‍ക്കറിയാമെന്നും അദേഹം പറഞ്ഞു.

പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നതകളില്ലന്ന് കെ.എം.മാണി പറഞ്ഞു. എല്ലാവരുടെയും പിന്തുണ യു.ഡി.എഫ്.സ്ഥാനാര്‍ത്ഥിക്കുണ്ടന്നും തോമസ് ചാഴികാടന്‍ വന്‍ വിജയം നേടുമെന്നും അദേഹം വ്യക്തമാക്കി.