'പാക്കിസ്ഥാനിലേക്ക് പോടാ'; എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്കെതിരെ ഭീഷണി
Aug 15, 2021, 14:25 IST
| കൊല്ലം എംപി എന്‍.കെ.പ്രേമചന്ദ്രനെതിരെ ഭീഷണിയും അസഭ്യം പറച്ചിലും. 'നീയൊക്കെ ഈ രാജ്യത്ത് ജനിച്ചല്ലോ, നിനക്ക് പറ്റിയ സ്ഥലം പാക്കിസ്ഥാന്‍ ആണ്, പാക്കിസ്ഥാനിലേക്ക് പോടാ' എന്നിങ്ങനെയുള്ള ഭീഷണികളാണ് എംപിക്ക് ലഭിച്ചത്. ഫോണില്‍ സന്ദേശങ്ങളായി ഭീഷണിയെത്തിയെന്ന് കാട്ടി പ്രേമചന്ദ്രന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന് പരാതി നല്‍കി.
'വിഭജന ഭീതിദിനം വിദ്വേഷം വളര്‍ത്തുമോ' എന്ന തലക്കെട്ടില്‍ ഇന്നലെ ഏഷ്യാനറ്റ് ന്യൂസ് ചാനല്‍ ചര്‍ച്ചയില്‍ എന്‍ കെ പ്രേമചന്ദ്രന്‍ പങ്കെടുത്തിരുന്നു. ഈ ചര്‍ച്ചയിലെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് പിന്നാലെയാണ് കൊല്ലം എംപിയുടെ ഫോണിലേക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ എത്തിയത്. രഞ്ജിത്ത് ത്രിപുര എന്നയാളുടെ നമ്പറില്‍ നിന്നാണ് ഭീഷണിയെത്തിയത്.