ടിക് ടോക്കില്‍ പരിചയപ്പെട്ട യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു; കോഴിക്കോട് രണ്ട് പേര്‍ പിടിയില്‍

കോഴിക്കോട്: ടിക് ടോക്കിലൂടെ പരിചയപ്പെട്ട യുവതിയ കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. കോഴിക്കോട് അത്തോളി സ്വദേശികളായ അജ്‌നാസ്, ഫഹദ് എന്നിവരാണ് പിടിയിലായത്. രണ്ടു പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. കൊല്ലം സ്വദേശിയായ യുവതിയെ മദ്യവും മയക്കുമരുന്നും നല്‍കി നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചുവെന്നാണ് കേസ്. ചേവരമ്പലത്തെ ഫ്‌ളാറ്റില്‍ വെച്ചാണ് യുവതി ബലാല്‍സംഗത്തിന് ഇരയായത്. പീഡനദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.
പിടിയിലായ അജ്‌നാസും യുവതിയും തമ്മില്‍ രണ്ട് വര്‍ഷമായി പരിചയമുണ്ട്. ടിക് ടോക്കിലൂടെയാണ് ഇവര്‍ പരിചയപ്പെട്ടത്. അജ്‌നാസ് വിളിച്ചത് അനുസരിച്ചാണ് യുവതി കോഴിക്കോട് എത്തിയത്. റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് അജ്‌നാസും ഫഹദും ചേര്‍ന്ന് യുവതിയെ ഫ്‌ളാറ്റില്‍ എത്തിക്കുകയും പീഡിപ്പിക്കകയുമായിരുന്നു.
മദ്യവും മയക്കുമരുന്നും നല്‍കി മറ്റ് രണ്ട് പേരും യുവതിയെ പീഡിപ്പിച്ചു. അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ എത്തിച്ച ശേഷം പ്രതികള്‍ കടന്നുകളഞ്ഞു. ആശുപത്രിയില്‍ നിന്ന് അറിയിച്ചതനുസരിച്ചാണ് പോലീസ് കേസെടുത്തത്.