കോഴിക്കോട് 20 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍
Aug 30, 2021, 10:49 IST
| കോഴിക്കോട് കുന്ദമംഗലത്ത് 20 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. തൃശ്ശൂര്‍ സ്വദേശിനിയായ ലീന (43), പാലക്കാട് സ്വദേശിയായ സനല്‍ (34) എന്നിവരാണ് പിടിയിലായത്. കുന്ദമംഗലം ടൗണില്‍ വെച്ച് ഇന്ന് രാവിലെയാണ് ഇവരെ പോലീസും ഫ്ളയിംഗ് സ്‌ക്വാഡായ ഡാന്‍സാഫും ചേര്‍ന്ന് പിടികൂടിയത്.
ലോക്ഡൗണ്‍ കാലത്താണ് ഇവര്‍ കഞ്ചാവ് കടത്ത് തുടങ്ങിയത് എന്നാണ് പോലീസിന്റെ നിഗമനം. ഇതിനായി ഇവര്‍ കോഴിക്കോട് ചേവരമ്പലത്ത് വീട് എടുത്ത് താമസിക്കുകയായിരുന്നു. ആര്‍ക്കാണ് കഞ്ചാവ് എത്തിച്ച് കൊടുക്കാനിരുന്നതെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
കഞ്ചാവ് കടത്താനായി ഇവര്‍ ഉപയോഗിച്ചിരുന്ന ഹ്യൂണ്ടായ് കാറിന്റെ നമ്പര്‍ വ്യാജമാണെന്നും പോലിസ് കണ്ടെത്തി. ഗുഡ്‌സ് ഓട്ടോയുടെ നമ്പറാണ് ഇവര്‍ കാറിന് ഉപയോഗിച്ചിരുന്നത്.