വൈപ്പിനില്‍ രണ്ട് മത്സ്യബന്ധന ബോട്ടുകള്‍ അപകടത്തില്‍ തകര്‍ന്നു

 | 
boat
വൈപ്പിനില്‍ മത്സ്യബന്ധന ബോട്ട് തകര്‍ന്നു

കൊച്ചി: വൈപ്പിനില്‍ മത്സ്യബന്ധന ബോട്ടുകള്‍ തകര്‍ന്നു. എല്‍എന്‍ജി ടെര്‍മിനലിന് രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്. ബോട്ടില്‍ 9 പേരായിരുന്നു ഉണ്ടായിരുന്നത്. ആര്‍ക്കും സാരമായി പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 

മത്സ്യബന്ധനത്തിന് ശേഷം തിരികെ വന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. പ്രദേശത്ത് ഇന്ന് രണ്ടാമത്തെ അപകടമാണ് ഇത്. പുതുവൈപ്പിന് സമീപം രാവിലെയും ഒരു ബോട്ട് അപകടത്തില്‍ പെട്ടിരുന്നു. പുലര്‍ച്ചെ അപകടത്തില്‍ പെട്ട ബോട്ടില്‍ 40 പേരുണ്ടായിരുന്നു. ഇവരില്‍ രണ്ടു പേരുടെ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഒരു വര്‍ഷം മുന്‍പ് തകര്‍ന്ന ബോട്ടിന്റെ അവശിഷ്ടങ്ങളില്‍ തട്ടിയാണ് ഇവിടെ അപകടങ്ങള്‍ ഉണ്ടാകുന്നത്. ഈ അവശിഷ്ടങ്ങള്‍ മാറ്റിയില്ലെങ്കില്‍ അപകടങ്ങള്‍ തുടരുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.