തൊടുപുഴയില്‍ കാര്‍ ഒഴുക്കില്‍ പെട്ട് രണ്ട് മരണം

 | 
Car.

തൊടുപുഴയ്ക്ക് സമീപം കാഞ്ഞാറില്‍ കാര്‍ ഒഴുക്കില്‍ പെട്ട് രണ്ട് പേര്‍ മരിച്ചു. അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. തെരച്ചിലില്‍ കൂത്താട്ടുകുളം സ്വദേശിയായ യുവാവിന്റെ മൃതദേഹം കൂടി കണ്ടെത്തി. കണിയാന്‍ തോട്ടില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തൊടുപുഴ രജിസ്‌ട്രേഷനിലുള്ള കാറാണ് ഒഴുക്കില്‍ പെട്ടത്.

ഒലിച്ചുവന്ന മലവെള്ളത്തില്‍ പെട്ട കാര്‍ മുന്നങ്കവയലിന് സമീപത്തെ സുരക്ഷാ ഭിത്തിയില്‍ ഇടിച്ചു നിന്നെങ്കിലും ഭിത്തി തകര്‍ന്ന് കാര്‍ ഒലിച്ചു പോവുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.