തൃശൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് തോട്ടം തൊഴിലാളികള്‍ മരിച്ചു

 | 
elephant

തൃശൂര്‍ പാലപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് തോട്ടം തൊഴിലാളികള്‍ മരിച്ചു. പാലപ്പിള്ളിയിലും കുണ്ടായിലുമാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. പാലപ്പിള്ളി സ്വദേശി ഒഴുക്കപറമ്പില്‍ സൈനുദ്ദീന്‍, കുണ്ടായി സ്വദേശി പോട്ടക്കാരന്‍ പീതാംബരന്‍ എന്നിവരാണ് മരിച്ചത്. 

തോട്ടം തൊഴിലാളികള്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ സ്ഥലത്തെത്തിയ റേഞ്ച് ഓഫീസറെ നാട്ടുകാരും തോട്ടം തൊഴിലാളികളും തടഞ്ഞുവച്ചു.
മതിയായ സുരക്ഷയൊരുക്കാത്തതില്‍ വനംവകുപ്പിനെതിരെ പ്രതിഷേധത്തിലാണ് ഇവര്‍.

നിരന്തരമായി മേഖലയില്‍ കൃഷി നശിപ്പിക്കുകയും നാശമുണ്ടാക്കുകയും ചെയ്തതിനു പുറമെ കാട്ടാന ആളുകളെ കൊലപ്പെടുത്തിയ സാഹചര്യവുമുണ്ടായതോടെ ഭീതിയിലാണ് പ്രദേശവാസികള്‍.