രോഗിയെ ആശുപത്രിയില്‍ കൊണ്ടുപോയ കാറിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു; രോഗി ഹൃദയസ്തംഭനം മൂലം മരിച്ചു
Sep 11, 2021, 11:36 IST
| 
രോഗിയെ ആശുപത്രിയില്‍ കൊണ്ടുപോയ കാറിടിച്ച് പ്രഭാത നടത്തത്തിനിറങ്ങിയ രണ്ട് സ്ത്രീകള്‍ മരിച്ചു
കൊച്ചി: രോഗിയെ ആശുപത്രിയില്‍ കൊണ്ടുപോയ കാറിടിച്ച് പ്രഭാത നടത്തത്തിനിറങ്ങിയ രണ്ട് സ്ത്രീകള്‍ മരിച്ചു. കിഴക്കമ്പലം പനങ്ങാട് ആണ് സംഭവമുണ്ടായത്. കാര്‍ നിയന്ത്രണം വിട്ട് സ്ത്രീകള്‍ക്ക് മേല്‍ പാഞ്ഞു കയറുകയായിരുന്നു. സുബൈദ (48), നസീമ (50) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന രോഗി ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു.
ഹോമിയോ ഡോക്ടറായ സ്വപ്‌നയാണ് മരിച്ചത്. സ്വപ്‌നയും ഭര്‍ത്താവുമാണ് കാറിലുണ്ടായിരുന്നത്. അപകടത്തിന് ശേഷം കാര്‍ നിര്‍ത്താതെ പോയി. പിന്നീട് അപകട സ്ഥലത്തേക്ക് ആംബുലന്‍സ് അയക്കുകയായിരുന്നു.