ലോക്‌സഭയിലേക്ക് മത്സരിക്കണമെന്ന പി.ജെ.ജോസഫിന്റെ ആഗ്രഹം നിയമസഭയില്‍ രണ്ടര വര്‍ഷം ശേഷിക്കേ! അവസരം കിട്ടാത്തവര്‍ പുറത്തു നില്‍ക്കുമ്പോള്‍ അതുവേണ്ടെന്ന് മറ്റു നേതാക്കള്‍

കേരള കോണ്ഗ്രസ് ലോക്സഭയിലേക്ക് മത്സരിക്കുന്ന കോട്ടയം സീറ്റ് സംബന്ധിച്ച തര്ക്കത്തില് പി.ജെ.ജോസഫ് കൂടുതല് ഒറ്റപ്പെടുന്നതായി സൂചന. നൂറിലേറെപ്പേര് അംഗങ്ങളായ സ്റ്റിയറിംഗ് കമ്മിറ്റിയില് വെറും മൂന്നു പേര് മാത്രമാണ് ജോസഫിനു വേണ്ടി വാദിച്ചതെന്നാണ് വിവരം. പാര്ലമെന്ററി പാര്ട്ടിയില് മോന്സ് ജോസഫ് മാത്രമാണ് പാര്ട്ടിയുടെ ജനപ്രതിനിധികളില് ജോസഫിനെ പിന്തുണച്ച് സംസാരിച്ചത്. 6 എംഎല്എമാരും ഒരു എംപിയുമാണ് പാര്ലമെന്ററി പാര്ട്ടിയിലുള്ളത്. മണ്ഡലം ഭാരവാഹികളില് കടുത്തുരുത്തി നിയോജക മണ്ഡലത്തില് നിന്നു പോലും ജോസഫിന് പിന്തുണ ലഭിച്ചില്ല.
 | 
ലോക്‌സഭയിലേക്ക് മത്സരിക്കണമെന്ന പി.ജെ.ജോസഫിന്റെ ആഗ്രഹം നിയമസഭയില്‍ രണ്ടര വര്‍ഷം ശേഷിക്കേ! അവസരം കിട്ടാത്തവര്‍ പുറത്തു നില്‍ക്കുമ്പോള്‍ അതുവേണ്ടെന്ന് മറ്റു നേതാക്കള്‍

കോട്ടയം: കേരള കോണ്‍ഗ്രസ് ലോക്‌സഭയിലേക്ക് മത്സരിക്കുന്ന കോട്ടയം സീറ്റ് സംബന്ധിച്ച തര്‍ക്കത്തില്‍ പി.ജെ.ജോസഫ് കൂടുതല്‍ ഒറ്റപ്പെടുന്നതായി സൂചന. നൂറിലേറെപ്പേര്‍ അംഗങ്ങളായ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ വെറും മൂന്നു പേര്‍ മാത്രമാണ് ജോസഫിനു വേണ്ടി വാദിച്ചതെന്നാണ് വിവരം. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ മോന്‍സ് ജോസഫ് മാത്രമാണ് പാര്‍ട്ടിയുടെ ജനപ്രതിനിധികളില്‍ ജോസഫിനെ പിന്തുണച്ച് സംസാരിച്ചത്. 6 എംഎല്‍എമാരും ഒരു എംപിയുമാണ് പാര്‍ലമെന്ററി പാര്‍ട്ടിയിലുള്ളത്. മണ്ഡലം ഭാരവാഹികളില്‍ കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ നിന്നു പോലും ജോസഫിന് പിന്തുണ ലഭിച്ചില്ല.

യുഡിഎഫ് നേതൃത്വവും ഇതോടെ ജോസഫ് വിഭാഗത്തെ കൈവിട്ടു. ഉമ്മന്‍ ചാണ്ടി കോട്ടയത്ത് മത്സരിക്കണം എന്നാണു ഇപ്പോള്‍ പി ജെ ജോസഫ് ആവശ്യപ്പെടുന്നത്. അതിനു ഉമ്മന്‍ ചാണ്ടി തയാറായാല്‍ കോട്ടയം സീറ്റിനായുള്ള അവകാശവാദം ഉപേക്ഷിക്കാം എന്നും ഉമ്മന്‍ ചാണ്ടിയെ പി ജെ ജോസഫ് ധരിപ്പിച്ചു. എന്നാല്‍ ഉമ്മന്‍ ചാണ്ടി ഇതിനോട് അനുകൂലമായി പ്രതികരിച്ചില്ല എന്ന് മാത്രമല്ല ജോസഫിനെ കൂടുതല്‍ പ്രോഹത്സാഹിപ്പിക്കാന്‍ യു ഡി എഫ് നേതാക്കള്‍ തയാറായിട്ടുമില്ല.

ജോസഫ് ഇതോടെ തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുകയാണെന്നാണ് വിവരം. ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനു വേണ്ടി വാദിച്ചവര്‍ക്ക് പറയാനുള്ള ന്യായങ്ങള്‍ ദുര്‍ബലമാണെന്നതാണ് മാണിയുടെ ധൈര്യം. ജോസഫിന് പ്രായം 79 കഴിഞ്ഞു. പത്തിലേറെ തെരഞ്ഞെടുപ്പുകളില്‍ ഇതുവരെ മത്സരിക്കുകയും ചെയ്തു. നാല് പതിറ്റാണ്ടു കാലത്തോളം നിയമസഭാംഗമായിരുന്ന ജോസഫിന് നിലവില്‍ രണ്ടര വര്‍ഷം എംഎല്‍എയായി കാലാവധി ശേഷിക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ മറ്റു നേതാക്കളുടെ അവസരം തട്ടിയെടുക്കുന്നത് ശരിയല്ലെന്നാണ് യുഡിഎഫ് നേതാക്കള്‍ അദ്ദേഹത്തോട് പറഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍.