വണ്ടിപ്പെരിയാറിൽ റോഡിൽ ഓട്ടോ പാർക്ക് ചെയ്തതിനെ ചൊല്ലി സംഘർഷം. ഡ്രൈവർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്

വണ്ടിപ്പെരിയാറിൽ റോഡിൽ ഓട്ടോ പാർക്ക് ചെയ്തതിനെ ചൊല്ലി സംഘർഷം. ഡ്രൈവർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്.
 | 
വണ്ടിപ്പെരിയാറിൽ റോഡിൽ ഓട്ടോ പാർക്ക് ചെയ്തതിനെ ചൊല്ലി സംഘർഷം. ഡ്രൈവർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്

വണ്ടിപ്പെരിയാറിൽ റോഡിൽ ഓട്ടോ പാർക്ക് ‍യുവാവിനെതിരെ പോലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. പെറ്റിയടിക്കാൻ പണമില്ലെന്ന് പറഞ്ഞ് ഡ്രൈവർ റഫീഖിനെതിരെയാണ് പോലീസ് നടപടി. ഇന്നലെ ദിവസം വൈകുന്നേരം ഓട്ടോയിലെ യാത്രക്കാരെ ഇറക്കിവിടാൻ റോഡരികിൽ വാഹനം പാർക്ക് ചെയ്യവെ എസ്‌ഐയുടെ നേതൃത്വത്തിലെത്തിയ സംഘം യൂണിഫോം ധരിക്കാത്തതിന്റെ പേരിൽ ഇയാൾക്കെതിരെ പെറ്റിക്കേസ് രജിസ്റ്റർ ചെയ്തു. പിഴടയ്ക്കാൻ കൈയിൽ കാശില്ലെന്നും, പിഴ കോടതിയിൽ അടച്ചുകൊള്ളാമെന്നും പറഞ്ഞപ്പോ ഓട്ടോയുമായി സ്റ്റേഷനിലേക്ക് വരാനാണ് എസ്‌ഐ ആവശ്യപ്പെട്ടത്. എന്നാൽ വണ്ടി മാറ്റാൻ പോലീസ് ശ്രമിച്ചത് ബഹളത്തിനിടയാക്കി. ഇതേ തുടർന്ന് ചെറിയ സംഘർഷവുമുണ്ടായി.

എസ്‌ഐയും റഫീക്കുമായി വാക്കുതർക്കവുമുണ്ടായി. ഈ സമയം അതുവഴിയെത്തിയ സിഐ സുനിൽക്കുമാറിനോട് എസ്‌ഐ കാര്യങ്ങൾ പറഞ്ഞതോടെ റഫീക്കിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്ന പേരിൽ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു.

എന്നാൽ വീതി കുറഞ്ഞ റോഡിൽ വണ്ടി പാർക്ക് ചെയ്തതിനെതിരെ നടപടിയെടുക്കാൻ ശ്രമിച്ച പോലീസിനെ ഇയാൾ കൈയ്യേറ്റം ചെയ്യുകയായിരുന്നെന്ന് പോലീസ് പറയുന്നു. റഫീഖിനോട് വണ്ടി മാറ്റാൻ ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ ഇതിനെതിരെ പ്രതികരിക്കുകയും വണ്ടിക്ക് മുന്നിൽ നിൽക്കുകയും ചെയ്തു. വണ്ടി മാറ്റാൻ ശ്രമിച്ച പോലീസുകാരനെ ഇയാൾ ഉപദ്രവിച്ചുവെന്നും പോലീസ് പറയുന്നു.
റഫീക്കിനെതിരെ മുമ്പും കേസുകളുണ്ടെന്നും പൊലീസ് പറയുന്നു.