വാഹന രേഖകളുടെ കാലാവധി 6 മാസം കൂടി ദീര്‍ഘിപ്പിക്കണം; കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാനം
Sep 26, 2021, 10:39 IST
| 
കാലാവധി കഴിഞ്ഞ വാഹന രേഖകളുടെയും ഡ്രൈവിംഗ് ലൈസന്‍സുകളുടെയും കാലാവധി വീണ്ടും നീട്ടണമെന്ന് ആവശ്യപ്പെട്ട് കേരളം
കാലാവധി കഴിഞ്ഞ വാഹന രേഖകളുടെയും ഡ്രൈവിംഗ് ലൈസന്‍സുകളുടെയും കാലാവധി വീണ്ടും നീട്ടണമെന്ന് ആവശ്യപ്പെട്ട് കേരളം. കോവിഡ് പശ്ചാത്തലത്തില്‍ പെര്‍മിറ്റുകളും ലൈസന്‍സുകളും മറ്റും പലര്‍ക്കും പുതുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അതിനാലാണ് കേന്ദ്രത്തോട് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.
രേഖകളുടെ കാലാവധി 6 മാസം കൂടി ദീര്‍ഘിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ നല്‍കിയിരിക്കുന്ന ഇളവ് സെപ്റ്റംബര്‍ 30ന് അവസാനിക്കും. കോവിഡ് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെയാണ് 2020 ഫെബ്രുവരി മുതല്‍ കാലാവധി അവസാനിക്കുന്ന രേഖകള്‍ പുതുക്കാന്‍ കൂടുതല്‍ സമയം നല്‍കിയത്.