വായ്പ കിട്ടാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിപിന്റെ സഹോദരി വിവാഹിതയായി
Dec 29, 2021, 12:36 IST
| വിവാഹം നടത്താന്‍ വായ്പ കിട്ടാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിപിന്റെ സഹോദരി വിദ്യ വിവാഹിതയായി. പാറമേക്കാവ് ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. നേരത്തേ വിവാഹം ഉറപ്പിച്ച നിധിന്‍ തന്നെയാണ് വരന്‍. അനുവദിച്ച വായ്പ് നല്‍കാന്‍ കഴിയില്ലെന്ന് ബാങ്ക് വ്യക്തമാക്കിയതോടെയാണ് വിപിന്‍ ആത്മഹത്യ ചെയ്തത്.
ഡിസംബര്‍ ആറിനായിരുന്നു സംഭവം. സ്വര്‍ണ്ണമെടുക്കാന്‍ അമ്മയെയും സഹോദരിയെയും ജ്വല്ലറിയില്‍ ഇരുത്തിയ ശേഷം ബാങ്കിലേക്ക് പോയ വിപിന്‍ പണം ലഭിക്കില്ലെന്ന് അറിഞ്ഞതോടെ വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. സ്വര്‍ണ്ണക്കടയില്‍ ഏറെ നേരം കാത്തിരുന്ന ശേഷം നടത്തിയ അന്വേഷണത്തിലാണ് വിപിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.