പ്രചാരണങ്ങളില്‍ മാന്യത വേണം, വ്യക്തിഹത്യ പാടില്ല; പ്രവര്‍ത്തര്‍ക്ക് മാതൃക നിര്‍ദേശങ്ങളുമായി വി.കെ ശ്രീകണ്ഠന്‍

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഇല്ലാക്കഥകള് പ്രചരിപ്പിക്കരുതെന്നും ഉള്ളത് പറഞ്ഞാല് മതിയെന്നും പ്രവര്ത്തകര്ക്ക് വീഡിയോ സന്ദേശം നല്കി പാലക്കാട്ടെ യു ഡി എഫ് സ്ഥാനാര്ഥി വി കെ ശ്രീകണ്ഠന് രംഗത്ത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എതിര് സ്ഥാനാര്ഥിയെക്കുറിച്ചും വ്യക്തിഹത്യ പാടില്ല. നമ്മുടെ കാര്യങ്ങളും പൊലിപ്പിച്ച് പറയേണ്ട കാര്യമില്ല. അതിശയോക്തിപരമായ കാര്യങ്ങള് അവതരിപ്പിക്കുന്നതിന് പകരം ഉള്ളത് പറയുകയാണ് നല്ലത്.എതിരാളിയെക്കുറിച്ച് വിവാ
 | 
പ്രചാരണങ്ങളില്‍ മാന്യത വേണം, വ്യക്തിഹത്യ പാടില്ല; പ്രവര്‍ത്തര്‍ക്ക് മാതൃക നിര്‍ദേശങ്ങളുമായി വി.കെ ശ്രീകണ്ഠന്‍

പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കരുതെന്നും ഉള്ളത് പറഞ്ഞാല്‍ മതിയെന്നും പ്രവര്‍ത്തകര്‍ക്ക് വീഡിയോ സന്ദേശം നല്‍കി പാലക്കാട്ടെ യു ഡി എഫ് സ്ഥാനാര്‍ഥി വി കെ ശ്രീകണ്ഠന്‍ രംഗത്ത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എതിര്‍ സ്ഥാനാര്‍ഥിയെക്കുറിച്ചും വ്യക്തിഹത്യ പാടില്ല. നമ്മുടെ കാര്യങ്ങളും പൊലിപ്പിച്ച് പറയേണ്ട കാര്യമില്ല. അതിശയോക്തിപരമായ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിന് പകരം ഉള്ളത് പറയുകയാണ് നല്ലത്.

എതിരാളിയെക്കുറിച്ച് വിവാദങ്ങളല്ല വേണ്ടത്. പകരം ആ സ്ഥാനാര്‍ഥി കഴിഞ്ഞ പത്ത് വര്‍ഷം ജനപ്രതിനിധി ആയിരിക്കെ നാടിനുവേണ്ടി എന്ത് ചെയ്തു, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എന്ത് ചെയ്തു, എന്നൊക്കെയുള്ള കാര്യങ്ങളാണ് പറയേണ്ടത് വീഡിയോ സന്ദേശത്തില്‍ ശ്രീകണ്ഠന്‍ പറയുന്നു. മാന്യമായി തെരഞ്ഞെടുപ്പ് നേരിടണമെന്ന് ആവശ്യപ്പെട്ട് ഡി സി സി അധ്യക്ഷന്‍ കൂടിയായ സ്ഥാനാര്‍ഥി അനുയായികള്‍ക്ക് നല്‍കുന്ന മാതൃകാപരമായ നിര്‍ദ്ദേശമാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്.

വീഡിയോ കാണാം