ഡിസിസി പ്രസിഡന്റുമാരുടെ സാധ്യതാപട്ടിക തയ്യാറാക്കിയത് അറിഞ്ഞിട്ടില്ലെന്ന് വി.എം.സുധീരന്‍; കോണ്‍ഗ്രസില്‍ പോര് മുറുകുന്നു
മുല്ലപ്പള്ളി രാമചന്ദ്രന് പിന്നാലെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എതിരെ പരസ്യ വിമര്‍ശനവുമായി വി.എം.സുധീരനും. ഡിസിസി പ്രസിഡന്റുമാരുടെ സാധ്യതാപ്പട്ടിക തയ്യാറാക്കിയത് താന്‍ അറിഞ്ഞിട്ടില്ലെന്ന് സുധീരന്‍ ഫെയിസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പട്ടിക തയ്യാറാക്കുന്ന ഒരു ഘട്ടത്തിലും കെപിസിസി പ്രസിഡന്റോ മറ്റ് ഉത്തരവാദിത്തപ്പെട്ടവരോ എന്നോട് ഇതേക്കുറിച്ച് ഒരു തരത്തിലുള്ള ആശയവിനിമയവും നടത്തിയിട്ടില്ല.
തന്നെയുമല്ല രാഷ്ട്രീയകാര്യ സമിതി യോഗത്തിന് മുമ്പ് ചേര്‍ന്ന നേതൃയോഗത്തില്‍ നിന്നും ഞാനുള്‍പ്പെടെയുള്ള മുന്‍ കെപിസിസി പ്രസിഡന്റുമാരില്‍ പലരും ഒഴിവാക്കപ്പെടുകയും ചെയ്തു.ഇതെല്ലാം കൊണ്ട് ഇപ്പോള്‍ സമര്‍പ്പിക്കപ്പെട്ട പട്ടികയുടെ ഉള്ളടക്കത്തെക്കുറിച്ച് യാതൊരു അറിവുമില്ല.ഏതായാലും കോണ്‍ഗ്രസിന്റെ നട്ടെല്ലായ പ്രവര്‍ത്തകര്‍ക്കും കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്ന ജനാധിപത്യ വിശ്വാസികള്‍ക്കും സ്വീകാര്യരായ ഡിസിസി പ്രസിഡന്റുമാരുടെ നല്ല ഒരു നിരക്ക് അന്തിമരൂപം നല്‍കാന്‍ ഹൈക്കമാന്‍ഡിന് കഴിയട്ടെയെന്ന് സുധീരന്‍ പറഞ്ഞു.
പോസ്റ്റ് വായിക്കാം
ഡിസിസി പ്രസിഡന്റുമാരുടെ സാധ്യതാപട്ടിക കെപിസിസി പ്രസിഡന്റ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കൈമാറിയതായി മാധ്യമ റിപ്പോര്‍ട്ടുകളില്‍ കണ്ടു.
ഈ പട്ടിക തയ്യാറാക്കുന്ന ഒരു ഘട്ടത്തിലും കെപിസിസി പ്രസിഡന്റോ മറ്റ് ഉത്തരവാദിത്തപ്പെട്ടവരോ എന്നോട് ഇതേക്കുറിച്ച് ഒരു തരത്തിലുള്ള ആശയവിനിമയവും നടത്തിയിട്ടില്ല.
തന്നെയുമല്ല രാഷ്ട്രീയകാര്യ സമിതി യോഗത്തിന് മുമ്പ് ചേര്‍ന്ന നേതൃയോഗത്തില്‍ നിന്നും ഞാനുള്‍പ്പെടെയുള്ള മുന്‍ കെപിസിസി പ്രസിഡന്റുമാരില്‍ പലരും ഒഴിവാക്കപ്പെടുകയും ചെയ്തു. ഇതെല്ലാം കൊണ്ട് ഇപ്പോള്‍ സമര്‍പ്പിക്കപ്പെട്ട പട്ടികയുടെ ഉള്ളടക്കത്തെക്കുറിച്ച് യാതൊരു അറിവുമില്ല. ഏതായാലും കോണ്‍ഗ്രസിന്റെ നട്ടെല്ലായ പ്രവര്‍ത്തകര്‍ക്കും കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്ന ജനാധിപത്യ വിശ്വാസികള്‍ക്കും സ്വീകാര്യരായ ഡിസിസി പ്രസിഡന്റുമാരുടെ നല്ല ഒരു നിരക്ക് അന്തിമരൂപം നല്‍കാന്‍ ഹൈക്കമാന്‍ഡിന് കഴിയട്ടെ.