ജനവിധി ഉള്‍ക്കൊള്ളുന്നു; ബിജെപി വോട്ടില്‍ കുറവുണ്ടായതില്‍ സന്തോഷമെന്ന് ബല്‍റാം

ജനവിധിയെ എല്ലാ ബഹുമാനത്തോടും കൂടി ഉള്ക്കൊള്ളുന്നുവെന്ന് വി.ടി.ബല്റാം. ബിജെപിയുടെ വോട്ടില് ഗണ്യമായ കുറവുണ്ടായതില് സന്തോഷമെന്നും ഫെയിസ്ബുക്ക് പോസ്റ്റില് ബല്റാം പറഞ്ഞു. വോട്ടുകളുടെ എണ്ണത്തില് പ്രതീക്ഷിച്ച വര്ദ്ധനവ് നേടാന് കഴിഞ്ഞില്ലെങ്കിലും കഴിഞ്ഞ തവണത്തേതിനേക്കാള് കൂടുതല് വോട്ട് യുഡിഎഫിന് നേടാന് സാധിച്ചു എന്നതില് ഡി.വിജയകുമാറിന് ആശ്വസിക്കാമെന്നും ബല്റാം വ്യക്തമാക്കി.
 | 

ജനവിധി ഉള്‍ക്കൊള്ളുന്നു; ബിജെപി വോട്ടില്‍ കുറവുണ്ടായതില്‍ സന്തോഷമെന്ന് ബല്‍റാം

ജനവിധിയെ എല്ലാ ബഹുമാനത്തോടും കൂടി ഉള്‍ക്കൊള്ളുന്നുവെന്ന് വി.ടി.ബല്‍റാം. ബിജെപിയുടെ വോട്ടില്‍ ഗണ്യമായ കുറവുണ്ടായതില്‍ സന്തോഷമെന്നും ഫെയിസ്ബുക്ക് പോസ്റ്റില്‍ ബല്‍റാം പറഞ്ഞു. വോട്ടുകളുടെ എണ്ണത്തില്‍ പ്രതീക്ഷിച്ച വര്‍ദ്ധനവ് നേടാന്‍ കഴിഞ്ഞില്ലെങ്കിലും കഴിഞ്ഞ തവണത്തേതിനേക്കാള്‍ കൂടുതല്‍ വോട്ട് യുഡിഎഫിന് നേടാന്‍ സാധിച്ചു എന്നതില്‍ ഡി.വിജയകുമാറിന് ആശ്വസിക്കാമെന്നും ബല്‍റാം വ്യക്തമാക്കി.

രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങളിലുമുണ്ടായ ഉപതെരഞ്ഞെടുപ്പുകളില്‍ സംഘ് പരിവാറിന് കനത്ത തിരിച്ചടി നല്‍കി കോണ്‍ഗ്രസും മതേതര കക്ഷികളും മുന്നേറുന്നു എന്നത് പ്രത്യാശാജനകമായ കാഴ്ചയാണ്. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ഇത് ശുഭസൂചകമാണ്. രാഷ്ട്രീയ സാഹചര്യങ്ങള്‍ പലതും അനുകൂലമായിട്ടും മെച്ചപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ സാന്നിധ്യമുണ്ടായിട്ടും മണ്ഡലത്തിലുണ്ടായ കനത്ത തോല്‍വിയില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും പല പാഠങ്ങളും ഉള്‍ക്കൊള്ളാനുണ്ട്.

സംഘടനാപരമായും രാഷ്ട്രീയമായും പല തിരുത്തലുകളും വരുത്തേണ്ടതുണ്ടെന്നും ഈ ജനവിധി ഓര്‍മ്മപ്പെടുത്തുന്നു. ഈ വിജയത്തിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നടപടികളേയും അടിക്കടി ഉണ്ടാകുന്ന വീഴ്ചകളേയുമെല്ലാം ജനങ്ങള്‍ കണ്ണുമടച്ച് അംഗീകരിക്കുന്നു എന്ന വിലയിരുത്തലിലേക്ക് ഭരണക്കാരും മാറില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും പോസ്റ്റില്‍ ബല്‍റാം പറയുന്നു.

പോസ്റ്റ് വായിക്കാം

ചെങ്ങന്നൂരിലെ സിറ്റിംഗ് സീറ്റ് മികച്ച ഭൂരിപക്ഷത്തിൽ നിലനിർത്തിയ എൽഡിഎഫിനും വിജയിയായ സജി ചെറിയാനും അഭിനന്ദനങ്ങൾ. ഈ…

Posted by VT Balram on Thursday, May 31, 2018