കണ്ണൂരില്‍ യുവതി വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ച നിലയില്‍
Dec 16, 2021, 11:55 IST
| കണ്ണൂര്‍ പേരാവൂരില്‍ യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തൊണ്ടിയില്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം കുഞ്ഞിംവീട്ടില്‍ ദീപേഷിന്റെ ഭാര്യ നിഷയാണ് (24) മരിച്ചത്. വീട്ടുമുറ്റത്താണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 6 മണിയോടെയാണ് സംഭവം.
3 വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. പേരാവൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തൊണ്ടിയില്‍ ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരനാണ് നിഷയുടെ ഭര്‍ത്താവ് ദീപേഷ്. ഇവര്‍ക്ക് ഒന്നര വയസുള്ള ആണ്‍കുട്ടിയുണ്ട്.